
നടൻ രാം ചരണിന്റെ വീട്ടിലെത്തി ഭക്ഷണമുണ്ടാക്കി നൽകി പ്രശസ്ത ജാപ്പനീസ് ബിരിയാണി ഷെഫ് ഒസാവ ടാക്കാമാസ. നടനും കുടുംബത്തിനും വേണ്ടി ഒസാവ തന്റെ സിഗ്‌നേച്ചർ ബിരിയാണി തയ്യാറാക്കി നൽകുന്നതിന്റെയും സൗഹൃദം പങ്കിടുന്നതിന്റെയും ചിത്രങ്ങളും വീഡിയോയും രാംചരണിന്റെ ഫാൻ പേജിലൂടെയാണ് സോഷ്യൽമീഡിയയിൽ പ്രചരിച്ചത്.
രാം ചരണിന്റെ ഷൂട്ടിങ് ഷെഡ്യൂളിലെ ഇടവേളയിലാണ് ഈ സത്കാരം നടന്നത്. ഒസാവ ബിരിയാണി ദം പൊട്ടിക്കുമ്പോൾ കൗതുകത്തോടെ അത് നോക്കിനിൽക്കുന്ന താരത്തെ ചിത്രത്തിൽ കാണാം.
ബിരിയാണി വിളമ്പുന്നതിന്റെ ചിത്രം ഫോണിൽ പകർത്താനും രാംചരൺ മറന്നില്ല. സ്‌പെഷ്യൽ ബിരിയാണി കഴിച്ചശേഷം അതേക്കുറിച്ച് ഒസാവയോട് അഭിപ്രായം പറയുന്നതിന്റെയും ഒസാവയോട് നന്ദി പറഞ്ഞ് അദ്ദേഹത്തെ നടൻ ആലിംഗനംചെയ്യുന്നതിന്റെയും വീഡിയോ ക്ലിപ്പുകൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്.
രാംചരണിന്റെ കുടുംബാംഗങ്ങളും താരത്തിന്റെ വീടിന്റെ ചില ഭാഗങ്ങളും പുറത്തുവന്ന ചിത്രങ്ങളിലുണ്ട്. രാം ചരൺ തൻെറ വളർത്തു പക്ഷികൾക്കൊപ്പവും നായയ്‌ക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളും വീട്ടിലെ വളർത്തുമത്സ്യങ്ങളെ പരിചരിക്കുന്നതും ചിത്രങ്ങളിൽ കാണാം.
രാം ചരൺ നിലവിൽ തന്റെ പുതിയ ചിത്രമായ 'പെഡ്ഡി'യുടെ ചിത്രീകരണത്തിലാണ്. തെലുങ്ക് സ്‌പോർട്‌സ് ആക്ഷൻ ഡ്രാമയാണ് ഈ ചിത്രം. മാർച്ച് 27-ന് പാൻ-ഇന്ത്യ റിലീസ് ആയാണ് ചിത്രമെത്തുക. ജാൻവി കപൂർ ആണ് നായിക. ചിത്രത്തിലെ ആദ്യ ഗാനം 'ചിക്കിരി' ഇതിനകം ആരാധകരുടെ ശ്രദ്ധ നേടിയിട്ടുണ്ട്.
Content Highlights: Japanese biryani master Osawa Takamasa visited Ram Charan`s home, preparing his famous dish for the actor and family.
Published: 06 Jan 2026, 11:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented