ഈ വര്‍ഷം ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതൽ പേർ തിരഞ്ഞ വിഷയങ്ങളുടെ വിവരങ്ങളടങ്ങുന്ന 'ഇയര്‍ ഇന്‍ സെര്‍ച്ച് 2025' ഗൂഗിള്‍ പുറത്തുവിട്ടിരുന്നു. ഏറ്റവും അധികം തിരയപ്പെട്ട റെസിപ്പികളുടെ പട്ടികയിൽ ഇഡ്ഡലി ഒന്നാം സ്ഥാനം നേടിയപ്പോൾ രണ്ടാം സ്ഥാനത്ത് ഒരു കോക്ക്ടെയിലാണ്. പോൺ സ്റ്റാർ മാർട്ടിനി. 2024-ലും 2021-ലും ഈ രുചി ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നു.
വോഡ്കകയും പാഷൻ ഫ്രൂട്ടും പ്രധാന ചേരുവയാകുന്ന ഇവയുടെ പേരാണ് പ്രധാനമായും പലരിലും കൗതുകമുയർത്തുന്നത്. വാനില ഫ്ലേവറുള്ള വോഡ്ക, മധുരമുള്ള പാഷൻ ഫ്രൂട്ട്, പസോവ (പാഷൻ ഫ്രൂട്ട് വാറ്റിയുണ്ടാക്കുന്ന മദ്യം) എന്നിവയുടെ മിശ്രിതമാണ് ഈ പാനീയം.
അതിന് മുമ്പായി ഒരു മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണ്.
പോണ്‍ സ്റ്റാര്‍ മാര്‍ട്ടിനി
ജിന്നും വെര്‍മൗത്തും ഉള്‍പ്പെടെ യോജിപ്പിച്ച് നിര്‍മ്മിക്കുന്ന മാര്‍ട്ടിനി എന്ന കോക്ക്‌ടെയിലുമായി ഇതിന് ബന്ധമൊന്നുമില്ല.
ലണ്ടനിലെ ലാബ് ലണ്ടന്‍ ബാര്‍ ഉടമയായ ഡഗ്ലസ് അങ്ക്രയാണ് പോണ്‍ സ്റ്റാര്‍ മാര്‍ട്ടിനിയുടെ സ്രഷ്ടാവ്. 2002-ലാണ് ഡൗഗ്ലസ് പുതിയ കോക്ക്‌ടെയില്‍ തയ്യാറാക്കിയത്. ദക്ഷിണാഫ്രിക്കയിലെ കേപ്പ് ടൗണിലുള്ള ന്യൂഡ് സ്ട്രിപ് ബാറായ മാവെറിക്‌സ് റെവ്യൂ ബാറിലെ ജെന്റില്‍മെന്‍സ് ക്ലബ്ബ് സന്ദര്‍ശനമാണ് പുതിയ കോക്ക്‌ടെയിന് പ്രചോദനമായതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. 2021-ലാണ് ഡൗഗ്ലസ് അന്തരിച്ചത്.
പോണ്‍സിനിമാ വ്യവസായവുമായോ പോണ്‍സ്റ്റാറുകളുമായോ യാതൊരു ബന്ധവും പോണ്‍ സ്റ്റാര്‍ മാര്‍ട്ടിനിക്കില്ല. താന്‍ മനഃപൂര്‍വമാണ് കോക്ക്‌ടെയിലിന് ഇത്തരമൊരു പ്രകോപനപരമായ പേര് നല്‍കിയതെന്ന് ഡഗ്ലസ് പറഞ്ഞിട്ടുണ്ട്. കലര്‍പ്പില്ലാത്ത ആഹ്‌ളാദവും ആത്മവിശ്വാസവും പ്രദാനം ചെയ്യുന്ന 'സെക്‌സി'യും സ്റ്റൈലിഷുമായ പാനീയം എന്ന നിലയിലാണ് ഈ പേര് നല്‍കിയതെന്ന് പറഞ്ഞ ഡൗഗ്ലസ്, താന്‍ പോണിന്റേയോ ഏതെങ്കിലും പോണ്‍ സ്റ്റാറിന്റേയോ ആരാധകനല്ല എന്നും വ്യക്തമാക്കിയിട്ടുണ്ട്.
2019-ല്‍ ബ്രിട്ടീഷ് ചെറുകിട വില്‍പ്പന ശൃംഖലയായ മാര്‍ക്‌സ് ആന്‍ഡ് സ്‌പെന്‍സര്‍ പോണ്‍ സ്റ്റാര്‍ മാര്‍ട്ടിനിയുടെ പേര് പാഷന്‍ സ്റ്റാര്‍ മാര്‍ട്ടിനി എന്നാക്കി മാറ്റിയിരുന്നു. പോണോഗ്രാഫിയെ സാധാരണവത്കരിക്കുന്നു എന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു ഈ പേരുമാറ്റം.
ഈ വർഷം ഗൂഗിളിൻ്റെ 'ഇന്ത്യ ഇൻ സെർച്ച് 2025 റിപ്പോർട്ടി'ൽ ഇഡ്ഡലിക്ക് പുറമേ മോദക് ('ഉകടിച്ചെ മോദക്'), തേൻകുള, യോർക്ക്‌ഷെയർ പുഡ്ഡിംഗ് പോലുള്ള പരമ്പരാഗത വിഭവങ്ങളും, ബീറ്റ്റൂട്ട് കാഞ്ചി, ഗോന്ദ് കാതിര പോലുള്ള പാനീയങ്ങളും ട്രെൻഡിങ് പാചകക്കുറിപ്പുകളുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
Content Highlights: Discover the viral Ponstar Martini, Google India`s #2 most searched recipe in 2025 after Idli
Published: 06 Dec 2025, 12:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented