തിരുവനന്തപുരം: 'മോഡേണൈസേഷന്‍ ഓഫ് ഫുഡ് സ്ട്രീറ്റ്സ്' പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ നാലിടങ്ങളില്‍ ഭക്ഷണത്തെരുവുകള്‍ സജ്ജമാക്കിവരുന്നതായി മന്ത്രി വീണാജോര്‍ജ്. തിരുവനന്തപുരം ശംഖുംമുഖം, എറണാകുളം പനമ്പിള്ളി നഗര്‍, മലപ്പുറം കോട്ടക്കുന്ന്, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിലാണ് ആദ്യഘട്ടം.
വൃത്തിയുള്ള, മനോഹരമായ അന്തരീക്ഷത്തില്‍ നല്ല ഭക്ഷണം ഒരുക്കുന്നതിന്റെ മാതൃകാപദ്ധതിയാണ് ഇത്. ഒരുകോടിരൂപവീതം ചെലവഴിച്ച് ഭക്ഷ്യസുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചു നിര്‍മിച്ച ആധുനിക ഫുഡ് സ്ട്രീറ്റുകളാണ് ഇവയെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം ജില്ലയില്‍ ശംഖുംമുഖത്തുള്ള ഫുഡ് സ്ട്രീറ്റാണ് നവീകരിച്ചത്. നിര്‍മിതികേന്ദ്രത്തിനാണ് നിര്‍മാണച്ചുമതല. എറണാകുളത്ത് കസ്തൂര്‍ബ നഗറില്‍ ജിസിഡിഎ സഹകരണത്തോടെയും മലപ്പുറത്ത് ഡിടിപിസിയുടെ സഹകരണത്തോടെയും കോഴിക്കോട് ബീച്ചില്‍ കോര്‍പ്പറേഷന്റെ സഹകരണത്തോടെയുമാണ് നിര്‍മാണം.
ഭക്ഷ്യസുരക്ഷാ ഗുണനിലവാരനിയമം-2006 പ്രകാരം കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും വില്പനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക. ഫോസ്ടാക് പരിശീലനം ലഭിച്ച ജീവനക്കാരുടെ സേവനം ഉറപ്പാക്കും. ഭക്ഷണസുരക്ഷയോടൊപ്പം പരിസരശുചിത്വത്തിനും പ്രാധാന്യം നല്‍കും.
Content Highlights: Four modernized food streets open in Kerala,
Published: 12 Jun 2025, 07:47 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented