
ചലച്ചിത്രതാരം ശ്രിന്ദയുടെ റസ്റ്ററന്റിലെത്തി നടി നസ്രിയ. കളമശ്ശേരിയിലെ തന്റെ റസ്റ്ററന്റ് ആയ എവരി ഡേ മെനുവില്‍ കഴിഞ്ഞദിവസം താരമെത്തിയപ്പോള്‍ പകര്‍ത്തിയ ചിത്രങ്ങള്‍ പുറത്ത്. റസ്റ്ററന്റിൻെറ സോഷ്യല്‍മീഡിയാ പേജിൽനിന്നാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
ഇന്നലെ, ഞങ്ങളുടെ പ്രിയപ്പെട്ട നസ്രിയയും ഫര്‍ഹാനും ഇഡിഎം എന്ന റസ്റ്ററന്റില്‍ ഞങ്ങളോടൊപ്പം ഉച്ചഭക്ഷണത്തില്‍ പങ്കുചേര്‍ന്നു. മറക്കാനാവാത്ത ഒരനുഭവം, ചിത്രങ്ങള്‍ക്കൊപ്പമുള്ള കുറിപ്പിൽ പറയുന്നു.
നസ്രിയ, സഹോദരന്‍ നവീന്‍, ഫഹദ് ഫാസിലിന്റെ സഹോദരനും നടനുമായ ഫര്‍ഹാന്‍ ഫാസില്‍ എന്നിവരോടൊപ്പം ശ്രിന്ദയും ഭര്‍ത്താവ് സിജു എസ്. ബാവയും നില്‍ക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്.
വിജയ് സേതുപതി, മാളവികാ മോഹന്‍, സണ്ണി വെയ്ന്‍, വീണാ നന്ദകുമാര്‍, അമല്‍ നീരദ്, രാജീവ് രവി തുടങ്ങി ചലച്ചിത്രരംഗത്തെ ഒട്ടേറെ പേര്‍ റസ്റ്ററന്റ് നേരത്തെ സന്ദര്‍ശിച്ചിരുന്നു.
ഫെബ്രുവരിയില്‍ മന്ത്രി പി. രാജീവാണ് റസ്റ്ററന്റ് ഉദ്ഘാടനം ചെയ്തത്. കൂന്തല്‍ നിറച്ചത്, ഫിഷ് ബിരിയാണി, ഫിഷ് അല്‍ഫാം, മീന്‍ കറി, മീന്‍ പൊരിച്ചത്, കണവ റോസ്റ്റ് തുടങ്ങിയ ഒട്ടേറെ മത്സ്യവിഭവങ്ങളും പെരിപെരി അല്‍ഫാം, ഊണ്‍, ബിരിയാണി, നാടന്‍ ഭക്ഷണം, ചൈനീസ് വിഭവങ്ങള്‍ എന്നിവയടക്കം റസ്റ്ററന്റില്‍ നല്‍കിവരുന്നുണ്ട്.
Content Highlights: Nazriya Nazim visits Shinda`s Everyday Menu restaurant Kalamassery
Published: 03 Jun 2025, 09:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented