
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി ഭക്ഷണം തയ്യാറാക്കിയ അനുഭവം പങ്കിട്ട് പ്രശസ്ത ഷെഫ് ആയ സഞ്ജീവ് കപൂര്‍. ഏഴ് വര്‍ഷം മുമ്പ് പ്രധാനമന്ത്രി ദുബായ്
സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് സഞ്ജീവ് കപൂര്‍ അദ്ദേഹത്തിന് ഭക്ഷണം തയ്യാറാക്കി നല്‍കിയത്. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യത്തെ കുറിച്ച് സഞ്ജീവ് കപൂര്‍ പരാമര്‍ശിച്ചത്. നരേന്ദ്ര മോദിയുമായി നടത്തിയ സംഭാഷണത്തെ കുറിച്ചും അദ്ദേഹത്തിന്റെ ഭക്ഷണശീലത്തെ കുറിച്ചും സഞ്ജീവ് കപൂര്‍ വീഡിയോയില്‍ പറയുന്നുണ്ട്.
2018-ലാണ് സംഭവം. പ്രധാനമന്ത്രി ദുബായ് സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന് ഭക്ഷണം തയ്യാറാക്കാന്‍ സഞ്ജീവ് കപൂറിന് ക്ഷണം ലഭിച്ചു. അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍സായിദ് അല്‍ നഹ്യാന്‍റെ ക്ഷണം സ്വീകരിച്ച് ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയതായിരുന്നു മോദി. അന്ന് പ്രധാനമന്ത്രിക്കൊപ്പം പകര്‍ത്തിയ ചിത്രങ്ങളും ഭക്ഷണത്തിന്റെ ചിത്രങ്ങളും പിന്നീട് തന്റെ സോഷ്യല്‍മീഡിയയില്‍ സഞ്ജീവ് കപൂര്‍ പങ്കുവെച്ചിരുന്നു. പ്രധാനമന്ത്രിക്കായി ഭക്ഷണം തയ്യാറാക്കാന്‍ അവസരം ലഭിച്ചതിലുള്ള സന്തോഷം പങ്കിട്ടുകൊണ്ടായിരുന്നു പോസ്റ്റ്.
അന്ന് പ്രധാനമന്ത്രിക്കായി സസ്യാഹാരങ്ങള്‍ ഉള്‍പ്പെടെ അബുദാബിയിലെ വിവിധ വിഭവങ്ങള്‍ തയ്യാറാക്കി. ഒരു ദേശത്തെ സംസ്‌കാരം അവിടുത്തെ വിഭവങ്ങളിലൂടെ മനസ്സിലാക്കാമെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം വിഭവങ്ങളെല്ലാം ട്രൈചെയ്ത് നോക്കി. അവിടുത്തെ ഭക്ഷണമായ ഫൂല്‍ മെഡം വിളമ്പി, ആ വിഭവത്തെ കുറിച്ച് അദ്ദേഹത്തിന് വിവരിച്ച് നല്‍കിയപ്പോള്‍ ഇത് നമ്മുടെ പാവ് ബാജി പോലെയുണ്ടെന്ന് അദ്ദേഹം രസകരമായ മറുപടി പറഞ്ഞു- സഞ്ജീവ് കപൂര്‍ അഭിമുഖത്തില്‍ പങ്കുവെച്ചു.
പ്രധാനമന്ത്രിയുടെ ഡയറ്റ് വളരെ ലളിതമാണെന്നും ഭക്ഷണത്തോട് അദ്ദേഹത്തിന് ബഹുമാനമാണെന്നും സഞ്ജീവ് പറഞ്ഞു. പൂര്‍ണമായും സസ്യാഹാരിയാണ് അദ്ദേഹം. കിച്ചടി, പറാത്ത, തോപ്പല എന്നിവയെല്ലാം അദ്ദേഹത്തിനിഷ്ടമാണ്. അദ്ദേഹം അത്ര തിരക്കു കൂട്ടുന്നയാളല്ല, വളരെ ലാളിത്യമുള്ള വ്യക്തിയാണ്- സഞ്ജീവ് കപൂര്‍ പറഞ്ഞു.
ഈയിടെ സംരഭകനായ നിഖില്‍ കാമത്തുമായി നടത്തിയ സംഭാഷണത്തില്‍ തന്റെ ഭക്ഷണശീലത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചിരുന്നു. താനൊരു ഭക്ഷണപ്രിയനല്ലെന്നും ഏത് രാജ്യത്ത് ചെന്നാലും തനിക്കായി വിളമ്പുന്ന ഭക്ഷണം സന്തോഷത്തോടെ കഴിക്കാറുണ്ടെന്നും തുറന്നുപറഞ്ഞിരുന്നു. ഭക്ഷണശാലയില്‍ നിന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ പ്രയാസപ്പെടാറുണ്ടെന്നും ഒരു മെന്യു കൈയില്‍ തന്നാല്‍ എന്താണ് കഴിക്കേണ്ടതെന്ന് തിരഞ്ഞെടുക്കാന്‍ തനിക്ക് പ്രയാസമാണെന്നും അദ്ദേഹം ഷോയില്‍ പറഞ്ഞിരുന്നു.
Content Highlights: Sanjeev Kapoor Cooked for PM Modi in Dubai
Published: 30 Apr 2025, 02:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented