
1. ബുധനാഴ്ച ബിജെപി നടത്തിയ ക്ലിഫ് ഹൗസ് മാർച്ചിനെത്തുടർന്ന് പോലീസ് ബാരിക്കേഡ് സ്ഥാപിച്ചപ്പോൾ വീട്ടിൽ പോകാനാകാതെ നിന്ന ഗോവിന്ദിനെ ആശ്വസിപ്പിക്കുന്ന പോലീസ് ഉദ്യോഗസ്ഥ (ഫയൽ ഫോട്ടോ), 2. മിൽമയുടെ പരസ്യം
കൊല്ലം: തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിനു മുന്നില്‍ ബിജെപിയുടെ മാര്‍ച്ച് തടയാനൊരുക്കിയ ബാരിക്കേഡിനു മുന്നില്‍നിന്ന പോലീസുകാരോട് 'ഒന്നുകില്‍ എന്നെ കടത്തിവിടണം അല്ലെങ്കില്‍ ചോറുതരണം' എന്നാവശ്യപ്പെട്ട വിദ്യാര്‍ഥിയായ ഗോവിന്ദിനെ മില്‍മ 'പരസ്യത്തിലാക്കി'. 'ഡാ മോനേ നീയൊന്നു കൂളായിക്കേ' എന്ന വാചകത്തോടെ വിദ്യാര്‍ഥിയുടെ കാരിക്കേച്ചര്‍വെച്ചാണ് പരസ്യം.
പോലീസ് മാമന്മാരോട് ചോറും ഇത്തിരി ന്യായവും ചോദിച്ച കൊച്ചുമിടുക്കന് മില്‍മയുടെ സ്നേഹമെന്നും പരസ്യത്തിലുണ്ട്. എന്നാല്‍, തങ്ങളുടെ സമ്മതമില്ലാതെ ഇങ്ങനെയൊരു പരസ്യം ചെയ്തതിനെതിരേ മില്‍മ അധികൃതര്‍ക്ക് പരാതി ഇ-മെയിലിലൂടെ അയച്ചിട്ടുണ്ടെന്ന് ഗോവിന്ദിന്റെ അച്ഛന് ഹരിസുന്ദര്‍ അറിയിച്ചു.
'അമേരിക്കയില്‍നിന്നും മറ്റും ബന്ധുക്കള്‍ വിളിച്ചുചോദിച്ചപ്പോഴാണ് ഞങ്ങള്‍ വിവരം അറിഞ്ഞത്. അത് മകന് മാനസികമായ വിഷമമുണ്ടാക്കി. ഞാന്‍ അവരോട് ചൂടായൊന്നും സംസാരിച്ചിട്ടില്ലല്ലോ എന്നു സങ്കടത്തോടെയാണവന്‍ പറയുന്നത്. ഞങ്ങള്‍ സമാധാനിപ്പിക്കുകയായിരുന്നു'-ഹരിസുന്ദര്‍ പറഞ്ഞു. ഭാരതീയ വിദ്യാഭവനില്‍ അഞ്ചാംക്ലാസ് വിദ്യാര്‍ഥിയാണ് ഗോവിന്ദ്.
മകനെ അഭിനന്ദിച്ചുള്ള ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ സന്ദേശം പലരും ഞങ്ങള്‍ക്ക് അയച്ചുതന്നിരുന്നു. ധാരാളം ഫോണ്‍വിളികളും വരുന്നുണ്ട് -രക്ഷിതാക്കള്‍ പറയുന്നു.
Content Highlights: Milma used a student`s demand for food and justice in an advertisement without consent. Parents complain of mental distress for the student.
Published: 13 Oct 2025, 07:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented