യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കമല ഹാരിസിനായി പ്രാചരണം നടത്തുകയാണ് മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്‍. ജോര്‍ജിയയിലേക്കുള്ള യാത്രയ്ക്കിടെ ക്ലിന്റന്‍ മക്‌ഡൊണാള്‍ഡ്‌സിന്റെ ഒരു ഔട്ട് ലെറ്റില്‍ കയറുകയുണ്ടായി.

To advertise here,

എന്നാല്‍ ഇവിടെയുണ്ടായിരുന്ന ജീവനക്കാരിക്ക് മുന്‍ യുഎസ് പ്രസിഡന്റിനെ തിരിച്ചറിയാനായില്ല. ക്ലിന്റന്‍ തന്റെ പേര് അവരോട് പറയുമ്പോഴാണ് തന്റെ മുന്നില്‍ നില്‍ക്കുന്നത് മുന്‍ യുഎസ് പ്രസിന്റാണെന്ന് ജീവനക്കാരി അറിയുന്നത്. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു.

ക്ലിന്റണ്‍ മക്ഡൊണാള്‍ഡ്സിന്റെ ഒരു ഔട്ട്ലെറ്റിന്റെ കൗണ്ടറില്‍ നില്‍ക്കുന്നുണ്ടായിരുന്നു. എവിടെയോ കണ്ട് പരിചിതമുള്ള മുഖമെന്ന പോലെ ജീവനക്കാരിയും നില്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ അവര്‍ക്ക് ആരാണെന്ന് വ്യക്തമായി മനസ്സിലായിരുന്നില്ല. തുടര്‍ന്ന് ഹസ്തദാനം നല്‍കി പേര് പറഞ്ഞതോടെയാണ് താന്‍ ഏറെ ഇഷ്ടപ്പെടുന്ന നേതാവാണ് തന്റെ മുന്നില്‍ നില്‍ക്കുന്നത് ജീവനക്കാരിക്ക് ബോധ്യമായത്. അവരുടെ മുഖത്ത് പ്രതിഫലിക്കുന്ന ഞെട്ടലും ആശ്ചര്യവും വീഡിയോയില്‍ കാണാം. തുടര്‍ന്ന് കൗണ്ടറില്‍ നിന്ന് ഇറങ്ങിവന്ന് ക്ലിന്റനെ പുണര്‍ന്നു.