ഓംലെറ്റിലെ വൈവിധ്യം പരീക്ഷിക്കാത്തവർ വിരളമാണ്. അത്തരത്തിലൊരു ഓംലെറ്റ് പരീക്ഷണമാണ് ഭക്ഷണ പ്രേമികളെ സമൂഹിക മാധ്യമങ്ങളില്‍ അത്ഭുതപ്പെടുത്തിയിരിക്കുന്നത്.കൊല്‍ക്കത്തയിലെ ഒരു വഴിയോര ഭക്ഷണശാലയില്‍ നിന്നുള്ള വീഡിയോ ആണ് ഇന്‍സ്റ്റഗ്രമിലൂടെ പ്രചരിക്കുന്നത്. 

To advertise here,

മുട്ടകള്‍ പൊട്ടിച്ച് ഒരു പാത്രത്തില്‍ ഒഴിക്കുന്നതും തുടര്‍ന്ന്, പച്ചക്കറികളും മസാലകളും ചേര്‍ത്ത മിശ്രിതം ബട്ടര്‍ ചേര്‍ത്ത പാനിലേക്ക് ഒഴിക്കുന്നതും കാണാം. പിന്നീട് ചേര്‍ക്കുന്ന ചേരുവയാണ് വീഡിയോയുടെ ഹൈലൈറ്റ്‌. കുനു കുനാ അരിഞ്ഞ മാമ്പഴത്തിന്റെ കഷ്ണങ്ങള്‍! 

പഴുത്ത മാമ്പഴ കഷ്ണങ്ങള്‍ ഓംലെറ്റിന്റെ മുകളില്‍ വിതറി, അവസാനം കുറച്ച് സോസും മസാലപ്പൊടികളും ചേര്‍ക്കുന്നതാണ്  'മാമ്പഴ ഓംലെറ്റിന്റെ' തയ്യാറാക്കുന്നതിൻ്റെ അവസാന ഘട്ടം. 

ഓംലെറ്റിനോടുള്ള അനാദരവാണെന്നും മാമ്പഴം ഇങ്ങനെ പാഴാക്കികളയണോ തുടങ്ങി നിരാശനിറഞ്ഞ പ്രതികരണങ്ങളാണ് ഏറെയും. പുതിയ പരീക്ഷണത്തോട് താത്പര്യം കാണിച്ചവരുമുണ്ട്. മുമ്പ് ചില്ലി ഓറിയോ ഓംലെറ്റ്, ഗുലാബ് ജാമുന്‍ ഓംലെറ്റ്, ചിപ്‌സ് ഓംലെറ്റ് തുടങ്ങിയവയും ശ്രദ്ധ നേടിയിരുന്നു.