ആരോഗ്യകാര്യത്തിലും ഭക്ഷണത്തിന്റെ കാര്യത്തിലും അതീവശ്രദ്ധാലുവാണ് ബോളിവുഡ് നടിയും മോഡലുമായ മലൈക അറോറ. അമ്പതുകളിലും യുവാക്കളെ വെല്ലുന്ന ചുറുചുറുക്ക് നിലനിര്‍ത്താന്‍ അവരെ സഹായിക്കുന്നത് ചിട്ടയോടെയുള്ള ഡയറ്റും വര്‍ക്കൗട്ടുമൊക്കെയാണ്. കഫീനടങ്ങിയ പാനിയങ്ങളെ താൻ എങ്ങനെ കാണുന്നുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം.
ഭക്ഷണക്രമം, ആരോഗ്യം എന്നിവയെക്കുറിച്ച് ചർച്ച ചെയ്യുന്ന നടി സോഹ അലി ഖാൻ്റെ പോഡ്കാസ്റ്റിലാണ് മലൈക അറോറ ഇക്കാര്യം പറഞ്ഞത്. സെലിബ്രിറ്റി ന്യൂട്രീഷനിസ്റ്റായ രുജുത ദിവേകറും സംഭാഷണത്തിൻ്റെ ഭാഗമായിരുന്നു. ശരീരത്തിൽ ജലാംശം നിലനിർത്താനായി കഫീൻ അടങ്ങിയ പാനീയങ്ങൾക്ക് പകരം താൻ തിരഞ്ഞെടുക്കുന്നവയെ കുറിച്ചും മലൈക സംസാരിച്ചു.
ഉറക്കത്തിൻ്റെ പ്രാധാന്യം, ഇന്ത്യയിലെ സ്ത്രീകളുടെ പോഷകാഹാരക്കുറവ്, ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് ചെലവേറിയ കാര്യമാണോ തുടങ്ങിയവയും പോഡ്കാസ്റ്റിൽ ചർച്ച ചെയ്യുന്നുണ്ട്.
'ഞാൻ ചായയോ കാപ്പിയോ കുടിക്കുന്ന ആളല്ല. എനിക്കൊരിക്കലും ചായയും കാപ്പിയും ഇഷ്ടമായിരുന്നില്ല. ചെറുപ്പംമുതൽ പാലായിരുന്നു കുടിക്കാറുള്ളത്. ചായയോ കാപ്പിയോ കുടിക്കണമെന്ന് ഒരിക്കലും തോന്നിയിട്ടില്ല. ഉറക്കമുണർന്ന ഉടൻ കാപ്പി വേണമെന്ന് നിർബന്ധമുള്ള ആളല്ല. പകൽ കരിക്കിൻവെള്ളമോ മോരോ കുടിക്കാനാണ് കൂടുതൽ താത്പര്യം' മലൈക പറയുന്നു.
കാപ്പി താൻ രുചിച്ചു നോക്കിയെന്നും എന്നാൽ അതിനോട് പ്രിയം തോന്നിയില്ലെന്നും മലൈക പറയുന്നുണ്ട്.
ചായയോ കാപ്പിയോ കുടിക്കുന്നത് നിർത്തേണ്ടതുണ്ടോ?
ചായയും കാപ്പിയും കുടിക്കുന്നത് ഓരോ വ്യക്തിയുടെയും ശീലങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഒരാൾ മിതമായ അളവിൽ ചായയോ കാപ്പിയോ ആസ്വദിക്കുന്നുണ്ടെങ്കിൽ, അത് അസിഡിറ്റി, ഉറക്കക്കുറവ്, ഉത്കണ്ഠ എന്നിവയ്ക്ക് കാരണമാകുന്നില്ലെങ്കിൽ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. കഫീൻ കുടിക്കുമ്പോൾ അസിഡിറ്റി, ദഹനപ്രശ്നങ്ങൾ പോലുള്ള അസ്വസ്ഥതകൾ ഉണ്ടാകുന്നുവെങ്കിൽ വിദഗ്ധോപദേശം തേടുന്നതാണ് ഉചിതം.
ശരീരത്തിൽ ജലാംശം നിലനിർത്താൻ ശ്രദ്ധിക്കേണ്ടതുണ്ട്. ആരോഗ്യം എന്നത് വളരെ വ്യക്തിപരമായ ഒന്നാണ്.
Content Highlights: Bollywood actress Malaika Arora reveals her caffeine-free lifestyle choices and preferred drinks for
Published: 26 Aug 2025, 12:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented