പോഷക സമൃദ്ധമായ വെണ്ടക്ക ഉപ്പേരിയായും കറിയായുമൊക്കെ കഴിക്കാനിഷ്ടപ്പെടുന്നവരുണ്ട്. എന്നാൽ അതൊക്കെ പച്ച വെണ്ടക്കയല്ലേ, ഇവിടെയിപ്പോൾ വൈറലാവുന്നത് ഒരു ചുവപ്പു വെണ്ടക്കയുടെ വിശേഷമാണ്. കേൾക്കുമ്പോൾ കൗതുകം തോന്നുമെങ്കിലും സം​ഗതി സത്യമാണ് ചുവപ്പ് വെണ്ടക്ക സമൂഹമാധ്യമത്തിൽ നിറയുകയാണ്, 

To advertise here,

മധ്യപ്രദേശിൽ നിന്നുള്ള കർഷകനായ മിശ്രിലാൽ രാജ്പുത് ആണ് വ്യത്യസ്തമായ ഈ വെണ്ടക്ക വിളയിച്ചത്. സാധാരണ കാണുന്ന പച്ചക്ക വെണ്ടക്കയേക്കാൾ ​ഗുണമേന്മയും പോഷകമൂല്യവുമുള്ളതാണ് ഈ ചുവപ്പ് വെണ്ടക്ക എന്നു പറയുന്നു മിശ്രിലാൽ. ഹൃദയസംബന്ധമായ രോ​ഗങ്ങൾ ഉള്ളവർക്കും രക്തസമ്മർദം, കൊളസ്ട്രോൾ മുതലായവ നിയന്ത്രണാതീതമായവർക്കും ചുവപ്പു വെണ്ടക്ക നല്ലതാണെന്ന് മിശ്രിലാൽ. 

വാരണാസിയിലെ കാർഷിക ​ഗവേഷണ സ്ഥാപനത്തിൽ നിന്നാണ് മിശ്രിലാൽ ഒരുകിലോ വിത്തുകൾ വാങ്ങിയത്. നാൽപതു ദിവസത്തിനുള്ളിൽ വളർന്നു തുടങ്ങി. കീടനാശിവികളൊന്നും ഉപയോ​ഗിക്കാതെയാണ് ചുവപ്പു വെണ്ടക്ക വിളചിയ്യതെന്നും മിശ്രിലാൽ. അപൂർവമായതിനാൽ തന്നെ സാധാരണത്തേതിനേക്കാൾ ഇരട്ടി വിലയ്ക്കാണ് ഈ ചുവപ്പുവെണ്ടക്ക വിൽക്കുക എന്നും കക്ഷി. കാൽ കിലോ മുന്നൂറു രൂപമുതൽക്കാണ് വിൽക്കാൻ ഉ​ദ്ദേശിക്കുന്നതെന്നും മിശ്രിലാൽ പറയുന്നു.