പന്തളം: ഓണത്തിന് രണ്ടുതരം പായസക്കൂട്ടുള്‍പ്പെടെ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനം നല്കാന് കുടുംബശ്രീയുടെ ഗിഫ്റ്റ് ഹാംപര്‍. കുടുംബശ്രീ ഉത്പന്നങ്ങളും സേവനങ്ങളും പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി ലഭ്യമാക്കുന്നതിന് വികസിപ്പിച്ച ഇ-കൊമേഴ്സ് മൊബൈല്‍ ആപ്ലിക്കേഷനായ പോക്കറ്റ്മാര്‍ട്ട് ദ കുടുംബശ്രീ സ്റ്റോര്‍ എന്ന സംവിധാനത്തിലൂടെ സമ്മാനങ്ങള്‍ പാഴ്സലായി പ്രിയപ്പെട്ടവരുടെ പക്കല്‍ എത്തും.
ഉപ്പേരി (250ഗ്രാം), ശര്‍ക്കരവരട്ടി (250ഗ്രാം), പായസക്കൂട്ട് സേമിയ(250ഗ്രാം), അട(250ഗ്രാം), സാമ്പാര്‍ മസാല(100ഗ്രാം), മുളകുപൊടി (250ഗ്രാം), മല്ലിപ്പൊടി (250 ഗ്രാം), മഞ്ഞള്‍പ്പൊടി (100 ഗ്രാം), വെജിറ്റബിള്‍ മസാലപ്പൊടി (100 ഗ്രാം) എന്നിങ്ങനെ ഒന്പതിനങ്ങള് അടങ്ങിയ ഗിഫ്റ്റ് ഹാംപറിന് 799 രൂപയും കൂറിയര്‍ ചാര്‍ജുമാണ് വില. പാഴ്സലിനൊപ്പം ഫോട്ടോയും ആശംസകളും ഉള്‍ക്കൊള്ളുന്ന കസ്റ്റമൈസ്ഡ് വിഷസ് കാര്‍ഡും നല്‍കും.
പോക്കറ്റ്മാര്‍ട്ട് ആപ്ലിക്കേഷന്‍, ആപ്പ്സ്റ്റോറിലും പ്ലേസ്റ്റോറിലും ലഭിക്കും. കുടുംബശ്രീ ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ എവിടെനിന്നും ഓര്‍ഡര്‍ ചെയ്യാം. കുടുംബശ്രീയുടെ ഭക്ഷണം ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
പോക്കറ്റ് മാര്‍ട്ടിലൂടെ ഓഗസ്റ്റ് നാലുമുതല്‍ ഓര്‍ഡര്‍ ചെയ്യാം. ഇതേ ഓണക്കിറ്റ് സിഡിഎസുകള്‍ വഴിയും ബുക്കുചെയ്യാം. അതാത് സിഡിഎസുകള്‍ കിറ്റുകള്‍ തയ്യാറാക്കി 799 രൂപയ്ക്ക് വീട്ടിലെത്തിച്ചുനല്‍കും. ഓണവിപണിയില്‍ സ്ത്രീസംരംഭകരുടെ ഉത്പന്നങ്ങള്‍ക്ക് വിപണനം ഉറപ്പുവരുത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗംകൂടിയാണ് ഇത്.
സംസ്ഥാന ഓണം വിപണനമേള ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ നാലുവരെ തൃശ്ശൂരില്‍ നടക്കും. 13 ജില്ലാതലമേളകളും രണ്ടായിരത്തിലേറെ സിഡിഎസ്തല മേളകളും ഓണത്തോടനുബന്ധിച്ച് നടത്തും.
Content Highlights: Kudumbashree Onam gift hampers
Published: 03 Aug 2025, 07:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented