കൊച്ചി: ഭക്ഷണക്കാര്യത്തിൽ കൊച്ചിക്കാർ പാരമ്പര്യത്തോടൊപ്പം പുതുമയും ഇരുകൈയും നീട്ടി സ്വീകരിക്കുന്നവരാണ്. എന്നാൽ, കൊച്ചിക്കാരുടെ പ്രിയഭക്ഷണം ചിക്കൻ ബിരിയാണിതന്നെ. ബിരിയാണിക്കൊപ്പം നോൺ വെജ് സ്ട്രിപ്പുകൾക്കും ചോക്കോ ലാവ കെയ്‌ക്കുകൾക്കും ദക്ഷിണേന്ത്യൻ ബ്രേക്ക്ഫാസ്റ്റിനും 2024-ൽ ഏറെ ആവശ്യക്കാർ ഉണ്ടെന്ന് ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗിയുടെ 2024-ലെ കണക്കുകൾ വ്യക്തമാക്കുന്നു.

To advertise here,

2024-ൽ 11 ലക്ഷം ബിരിയാണിയുടെ ഓർഡറാണ് സ്വിഗ്ഗി വഴി ഡെലിവർ ചെയ്തിട്ടുള്ളത്. ലഘുഭക്ഷണത്തിൽ ചിക്കൻ ഷവർമയാണ് ഒന്നാംസ്ഥാനത്ത്. 79,713 ഷവർമയാണ് സ്വിഗ്ഗി ഡെലിവർ ചെയ്തിട്ടുള്ളത്. ചിക്കൻ റോളും ചിക്കൻ മോമോയുമാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. പ്രാതലിന് പ്രിയങ്കരം ദോശ തന്നെ. 2.23 ലക്ഷം ദോശയാണ് 2024-ൽ ഓർഡർ ചെയ്തത്. കടലക്കറിയും പൂരിയും ഇഡ്ഡലിയും കൊച്ചിക്കാർക്ക് പ്രിയപ്പെട്ടതാണ്.