
കതിഹാർ: ട്രെയിൻ യാത്രക്കാർക്ക് പച്ചക്കറികളും പഴവർഗങ്ങളും വിൽക്കുന്ന രീതി റെയിൽവേ സ്റ്റേഷനുകളിൽ പതിവാണ്. എന്നാൽ ബിഹാറിലെ കതിഹാർ റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. വാടിക്കരിഞ്ഞ വെള്ളരിക്കകൾ ഫ്രഷ് ആണെന്ന് തോന്നിപ്പിക്കാൻ വേണ്ടി പച്ച നിറത്തിലുള്ള ദ്രാവകത്തിൽ മുക്കിയെടുക്കുന്ന സ്ത്രീയുടെ വീഡിയോ പുറത്തുവന്നതോടെ അധികൃതർ നടപടിയെടുത്തു. നാഷണൽ ക്രൈം ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും സാലഡ് വെളളരി കൃത്യമ നിറത്തിൽ മുക്കി വിൽക്കുന്ന സ്ത്രീയുടെ വീഡിയോ പങ്കുവെച്ചു.
പ്ലാറ്റ്‌ഫോമിൽ വെച്ച് തന്നെ കൂസലില്ലാതെയാണ് സ്ത്രീ പ്രവൃത്തി ചെയ്തിരുന്നത്. വിളറിയ നിറത്തിലുള്ള തൊലി കളഞ്ഞ വെള്ളരിക്കകൾ, ഒരു കുപ്പിയിൽ സൂക്ഷിച്ചിരുന്ന കടും പച്ച നിറത്തിലുള്ള ലായനിയിൽ മുക്കിയെടുക്കുമ്പോൾ അവ പെട്ടെന്ന് ആകർഷകമായ പച്ചനിറമായി മാറുന്നത് വീഡിയോയിൽ കാണാം. സാധാരണയായി ആരോഗ്യകരമായ ലഘുഭക്ഷണം എന്ന നിലയിൽ യാത്രക്കാർ ഇത്തരം വെള്ളരിക്കകൾ വാങ്ങി കഴിക്കാറുണ്ട്. എന്നാൽ കൃത്രിമ നിറം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം.
വീഡിയോ വൈറലായതോടെ റെയിൽവേ സേവ ഉടൻ തന്നെ വിഷയത്തിൽ ഇടപെടുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. കതിഹാർ ആർ.പി.എഫ് ഇൻസ്പെക്ടർ വിക്രമിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വീഡിയോയിലുള്ള സ്ത്രീ ഉൾപ്പെടെ സമാന രീതിയിൽ വിൽപന നടത്തിയിരുന്ന ഒൻപത് സ്ത്രീകളെ കസ്റ്റഡിയിലെടുത്തു.
വിവാഹ ആവശ്യങ്ങൾക്കും മറ്റും മധുരപലഹാരങ്ങളിൽ ചേർക്കുന്ന ഫുഡ് കളറാണ് താൻ ഉപയോഗിച്ചതെന്ന് പിടിയിലായ സ്ത്രീ മൊഴി നൽകി. എങ്കിലും, ഉപയോഗിച്ച രാസവസ്തുവിന്റെ കൃത്യമായ ഘടന പരിശോധിക്കുമെന്നും നിയമനടപടികൾ തുടരുമെന്നും അധികൃതർ അറിയിച്ചു.
Content Highlights: Viral video shows a woman coloring wilted cucumbers with a green chemical solution at Katihar station., The vendor claimed the substance was a food-grade color used for sweets
Published: 09 May 2026, 03:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented