ബോളിവുഡ് താരം ജാക്വലിൻ ഫെർണാണ്ടസ് ഫിറ്റ്‌നസിലും ഡയറ്റിലും കാണിക്കുന്ന ശ്രദ്ധ ആരാധകർക്കിടയിൽ ചർച്ചയാകാറുണ്ട്. സൽമാൻ ഖാൻ ചിത്രങ്ങളിലൂടെ വെള്ളിത്തിരയിലെത്തിയ താരത്തിന് വലിയ ആരാധകപിന്തുണയാണുള്ളത്. 40-ാം വയസിലും ഊർജസ്വലയായ താരത്തിന്റെ ഫിറ്റ്‌നസ് രഹസ്യങ്ങളാണ് മുൻ പേഴ്‌സണൽ ഷെഫും ഫുഡ് സ്‌റ്റൈലിസ്റ്റുമായ സന്ധ്യ കുമാർ വെളിപ്പെടുത്തിയിരിക്കുന്നത്. പൂർണമായും സസ്യഭുക്കായ ജാക്വലിൻ

To advertise here,

പഞ്ചസാരയും കൃത്രിമമായി സംസ്‌കരിച്ച ഭക്ഷണ സാധനങ്ങളും പൂർണമായും ഒഴിവാക്കുമെന്നും ഷെഫ് പറയുന്നു.

ആരോഗ്യകരമായ കൊഴുപ്പുകൾ,പ്രോട്ടീൻ, ബ്രൗൺ റൈസ്, ക്വിനോവ തുടങ്ങിയ കോംപ്ലക്‌സ് കാർബോഹൈഡ്രേറ്റുകൾ എന്നിവ അടങ്ങിയ സമീകൃത ആഹാരമാണ് ജാക്വലിൻ കഴിക്കുന്നത്. രാവിലെ ഒരു കപ്പ് 'ബുള്ളറ്റ് കോഫി' കുടിച്ചുകൊണ്ടാണ് താരത്തിന്റെ ദിവസം ആരംഭിക്കുന്നത്. ഓർഗാനിക് നെയ്യ്, കറുവാപ്പട്ട, കോക്കനട്ട് എംസിടി ഓയിൽ എന്നിവ ചേർത്താണ് ഇത് തയ്യാറാക്കുന്നത്. ഇതിനുശേഷം പ്രഭാതഭക്ഷണമായി ടോഫു സ്‌ക്രാംബിൾ ചെയ്തതും പച്ചക്കറികളും കഴിക്കും. അതിനൊപ്പം ആപ്പിൾ സിഡർ വിനഗർ, മഞ്ഞൾ, ഇഞ്ചി, പാപ്രിക എന്നിവ ചേർത്ത സ്‌പെഷ്യൽ വെൽനസ് ഷോട്ട്‌സും കുടിക്കുമെന്നും അവർ പറയുന്നു.

സാധാരണ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ ജാക്വലിന്റെ ഡയറ്റിലില്ല. അത്തരത്തിലുള്ള ഭക്ഷണങ്ങൾക്ക് പകരം കലോറി കുറഞ്ഞതും സുക്കിനി കൊണ്ടുള്ളതുമായ നൂഡിൽസാണ് ഉച്ചഭക്ഷണമായി അവർ കഴിക്കുന്നത്. സൂര്യകാന്തി വിത്തുകളും എള്ളും ചേർത്തുണ്ടാക്കുന്ന 'പെസ്റ്റോ' സോസ് ചേർത്താണ് ഇതുണ്ടാക്കുന്നത്. ഇടനേരങ്ങളിൽ വിശപ്പകറ്റാൻ ഉണക്കിയ പഴങ്ങൾ, നട്‌സുകൾ, പോഷകസമൃദ്ധമായ വിത്തുകളും മിതമായ അളവിൽ ഡയറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

രാത്രി വൈകി അത്താഴം കഴിക്കുന്നതിന് പകരം ഏഴുമണിക്ക് മുമ്പ് തന്നെ ഭക്ഷണം കഴിക്കുന്നതാണ് താരത്തിന്റെ പതിവ്. എളുപ്പത്തിൽ ദഹിക്കുന്നതും ചൂടുള്ളതുമായ ഭക്ഷണങ്ങളാണ് രാത്രിഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത്. റോസ്റ്റ് ചെയ്ത കോളിഫ്‌ളവർ സൂപ്പും കുടിക്കാറുണ്ട്. ഷൂട്ടുകളുടെ ഭാഗമായി യാത്രകൾ ചെയ്യുമ്പോഴും ജാക്വലിൻ തന്റെ ഡയറ്റ് തെറ്റിക്കാറില്ല. ഹിമാചൽ പ്രദേശിൽ നടന്ന ഒരു ഷൂട്ടിങ്ങിനിടെ അവിടെ ലഭ്യമായ ഫ്രഷ് പച്ചക്കറികൾ പ്രാദേശിക കർഷകരിൽ നിന്ന് നേരിട്ട് വാങ്ങിയാണ് ഭക്ഷണം തയ്യാറാക്കിയിരുന്നതെന്നും ഷെഫ് പറയുന്നു.

യാത്രയിൽ ആവശ്യമായ സുഗന്ധവ്യഞ്ജനങ്ങൾ, സീഡ്‌സുകൾ, ക്വിനോവ, ആരോഗ്യകരമായ എണ്ണകൾ എന്നിവ എപ്പോഴും താരം കരുതാറുമുണ്ട്. കൃത്യമായ ഡയറ്റും ചിട്ടയായ ജീവിതശൈലിയുമാണ് ഫിറ്റ്‌നസ് നിലനിർത്താൻ അവരെ സഹായിക്കുന്നത്.