വേനൽക്കാലത്ത് ദാഹം തീർക്കാൻ നമ്മളിൽ ഭൂരിഭാഗം പേരും ആശ്രയിക്കുന്ന പാനിയങ്ങളിൽ ഒന്നാണ് കരിമ്പിൻ ജ്യൂസ്. എന്നാൽ ഇത് ശരീരത്തിന് ആവശ്യമായ ജലാംശം നൽകുമോ എന്നും സൂര്യാഘാതത്തെ പ്രതിരോധിക്കുമോ എന്നു പരിശോധിക്കാം. 

To advertise here,

ഇല്ല എന്നതാണ് ചുരുക്കരൂപത്തിലുള്ള ഉത്തരം. ശരീരത്തിന് താപനില നിയന്ത്രിക്കാൻ കഴിയാതെ വരുമ്പോഴാണ് സൂര്യാഘാതമുണ്ടാകുന്നത്. കരിമ്പിൻ ജ്യൂസ് കുടിക്കുമ്പോൾ താൽക്കാലികമായി കുളിർമ തോന്നുമെങ്കിലും സൂര്യഘാതത്തെ പ്രതിരോധിക്കാൻ ആവശ്യമായ പോഷകങ്ങൾ ഇതിലില്ലെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. 

കരിമ്പിൻ ജ്യൂസ് മികച്ച ഇലക്ട്രോലൈറ്റ് പാനിയമാണെന്ന് പലർക്കും തെറ്റായ ധാരണയുണ്ട്.

  • സോഡിയത്തിന്റെ കുറവ്: വിയർപ്പിലൂടെ ഒരു ലിറ്റർ വെള്ളം നഷ്ടപ്പെടുമ്പോൾ ഏകദേശം 900 mg സോഡിയം ശരീരത്തിന് നഷ്ടമാകും. എന്നാൽ ഒരു ഗ്ലാസ് കരിമ്പിൻ ജ്യൂസിൽ വെറും 11-17 mg സോഡിയം മാത്രമേയുള്ളൂ.

  • സോഡിയം ആവശ്യത്തിന് ഇല്ലാത്തതിനാൽ ഇവ കുടിക്കുന്നത് വെറും പഞ്ചസാര വെള്ളം കുടിക്കുന്നതിന് തുല്യമാണ്. ഇത് ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കില്ല.

  • ഉയർന്ന പഞ്ചസാരയുടെ അളവ്; ഒരു ഗ്ലാസ് കരിമ്പിൻ ജ്യൂസിൽ ഏകദേശം  25 മുതൽ 40 ഗ്രാം  വരെ പഞ്ചസാര അടങ്ങിയിട്ടുണ്ട്. വെറും വയറ്റിലോ അമിതമായ അളവിലോ ഇത് കുടിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പെട്ടെന്ന് വർധിപ്പിക്കാൻ കാരണമാകും. ദീർഘകാലാടിസ്ഥാനത്തിൽ ആരോഗ്യത്തിന് ഗുണകരമല്ല.

റോഡരികിലെ കരിമ്പിൻ ജ്യൂസ് കടകളിൽ നിന്ന് ഇത് കുടിക്കുമ്പോൾ വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്.

വേനൽച്ചൂടിനെ പ്രതിരോധിക്കാൻ താഴെ പറയുന്നവ ശീലിക്കാവുന്നതാണ്:

  • ശുദ്ധജലം: ശരീരത്തിന് ആവശ്യമായ ജലാംശം നൽകാൻ ഏറ്റവും നല്ലത് ശുദ്ധജലം തന്നെയാണ്.

  • നാരങ്ങാവെള്ളം: അല്പം ഉപ്പും നാരങ്ങാനീരും ചേർത്ത വെള്ളം ഇലക്ട്രോലൈറ്റ് ബാലൻസ് നിലനിർത്താൻ കരിമ്പിൻ ജ്യൂസിനേക്കാൾ ഫലപ്രദമാണ്.

  • ശരീരത്തിലെ വെള്ളം നിലനിർത്താൻ സഹായിക്കുന്ന പാനീയങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക.

കരിമ്പിൻ ജ്യൂസ് ഇടയ്ക്കിടെ ഒരു രുചിക്ക് വേണ്ടി കുടിക്കാമെന്നല്ലാതെ, സൂര്യാഘാതം തടയാനുള്ള പ്രിതിവിധിയായി ഇതിനെ കാണരുത്.