കുഞ്ഞിക്കുറുക്കന്റെ ബെർത്ത്‌ഡേയ്ക്ക്

To advertise here,

തിന്നുവാൻ നല്ലൊരു കോഴി വേണം

അച്ഛൻ കുറുക്കച്ചൻ ചാക്കുമായി

കോഴിയെ തേടി ഇറക്കമായി

കോരന്റെ വീട്ടിലെ കൂട്ടിനുള്ളിൽ

കൊക്കര കൂവുന്ന ശബ്ദം കേട്ട്

പമ്മിപ്പതുങ്ങി കുറുക്കനെത്തി

കുടു തുറക്കാൻ പണി തുടങ്ങി

കോരന്റെ വീട്ടിലെ പട്ടിയപ്പോൾ

ചാടിക്കുരച്ചങ്ങു പാഞ്ഞുവന്നു

അച്ഛൻ കുറുക്കൻ വിരണ്ടു വേഗം

കോഴിയെ വിട്ടു പറപറന്നു