പഴങ്ങൾ ശരീരത്തിനു നൽകുന്ന പോഷകഗുണങ്ങൾ നിരവധിയാണ്. എന്നാൽ ഇവ കഴിക്കേണ്ട സമയമുൾപ്പടെയുളള പല തെറ്റുധാരണകളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. പഴങ്ങൾ കഴിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചില വാദങ്ങൾ നോക്കാം.
- ‘ഭക്ഷണത്തോടൊപ്പം പഴം കഴിക്കരുത്’: ഭക്ഷണത്തോടൊപ്പം പഴങ്ങൾ കഴിക്കുന്നത് ദഹനത്തെ മന്ദഗതിയിലാക്കുമെന്ന വാദമുണ്ട്. പഴങ്ങളിലെ നാരുകൾ (ഫൈബർ) വയറ്റിൽ നിന്ന് ഭക്ഷണം പുറത്തേക്ക് പോകുന്ന വേഗതയെ നേരിയ തോതിൽ കുറയ്ക്കാൻ സാധ്യതയുണ്ട്. എന്നാൽ ഇത് ശരീരത്തിന് ഹാനികരമാണെന്ന ശാസ്ത്രീയ തെളിവുകൾ നിലവിലില്ല.
- ‘പഴങ്ങൾ രാവിലെ വെറുംവയറ്റിൽ കഴിക്കണം’: വെറുംവയറ്റിൽ പഴങ്ങൾ കഴിച്ചാലേ പൂർണ്ണമായ പോഷകഗുണങ്ങൾ ലഭിക്കൂ എന്നത് തെറ്റായ വാദമാണ്.
- ‘ഉച്ചയ്ക്ക് ശേഷം പഴങ്ങൾ ഒഴിവാക്കണം’: ഉച്ചയ്ക്ക് ശേഷം പഴങ്ങൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുമെന്നും ഇത് ശരീരഭാരം വർധിപ്പിക്കുമെന്നുമുള്ള വാദത്തിന് ശാസ്ത്രീയമായ തെളിവുകളില്ല.
പ്രമേഹമുള്ളവർ ശ്രദ്ധിക്കേണ്ടത്
ടൈപ്പ് 2 പ്രമേഹമുള്ളവർക്കും ഗർഭകാല പ്രമേഹമുള്ളവർക്കും പഴങ്ങൾ കഴിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
- പ്രോട്ടീൻ, കൊഴുപ്പ്, നാരുകൾ കൂടുതലുള്ള ഭക്ഷണങ്ങൾ എന്നിവയുമായി ചേർത്ത് പഴങ്ങൾ കഴിക്കാൻ ശ്രദ്ധിക്കാം.
- ഇങ്ങനെ കഴിക്കുമ്പോൾ പഴങ്ങളിലെ പഞ്ചസാര ചെറുകുടലിലേക്ക് എത്തുന്ന വേഗത കുറയുകയും ഷുഗർ സ്പൈക് ഉണ്ടാകുന്നത് തടയാൻ സഹായിക്കുകയും ചെയ്യും.
- പ്രമേഹമുള്ളവർ വെറും വയറ്റിൽ പഴങ്ങൾ കഴിക്കുന്നത് ഷുഗർ സ്പൈക്കിന് ഇടയാക്കിയേക്കാം.
(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ ആരോഗ്യമുൻകരുതലുകൾ മാത്രമാണ്. വ്യക്തിഗത ചികിത്സയ്ക്കും രോഗനിർണയത്തിനും ഡോക്ടറെയോ രജിസ്റ്റർഡ് ആരോഗ്യവിദഗ്ധനെയോ സമീപിക്കുക)
Content Highlights: Uncover common myths about eating fruits.
Published: 12 Oct 2025, 09:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented