ഭക്ഷണവും പഴങ്ങളും പച്ചക്കറികളും ഫ്രിഡ്ജിൽ വെച്ചാൽ കേടാകാതെയിരിക്കുമെന്ന ധാരണ പലർക്കുമുണ്ട്. പല ഭക്ഷണങ്ങളും ദീർഘനാളത്തേക്ക് സൂക്ഷിക്കാൻ  ശീതീകരണം സഹായിക്കുമെങ്കിലും തണുപ്പ് ആവശ്യമില്ലാത്ത ഭക്ഷണങ്ങളുമുണ്ട്. ഫ്രിഡ്ജ് കമ്പനികൾ തന്നെ ഇവ ഏതല്ലാമെന്ന് പലപ്പോഴും നിർദേശിക്കാറുണ്ട്. 

To advertise here,

ചില ഭക്ഷണങ്ങൾ തണുപ്പിൽ സൂക്ഷിക്കുന്നത് അവയുടെ ഗുണനിലവാരത്തെ ബാധിച്ചേക്കാം. സാധാരണയായി ഫ്രിഡ്ജിൽ സൂക്ഷിക്കാറുള്ള എന്നാൽ തണുപ്പാവശ്യമില്ലാത്ത ചില ഭക്ഷണസാധനങ്ങൾ ഏതെല്ലാമെന്ന് നോക്കാം.

  • തക്കാളി: തക്കാളിയുടെ രുചിയും ഉള്ളിലെ ചാറും നിലനിർത്താൻ സാധാരണ താപനിലയിൽ തന്നെ സൂക്ഷിക്കാവുന്നതാണ്.
  • ഉരുളക്കിഴങ്ങ്: ഉരുളക്കിഴങ്ങ് ഫ്രിഡ്ജിൽ ഇരിക്കുമ്പോൾ മധുരം കൂടാൻ സാധ്യതയുണ്ട്. 
  • ഉള്ളി : ഫ്രിഡ്ജിലെ ഈർപ്പം ഉള്ളി മൃദുവായി മാറാനും പൂപ്പൽ പിടിക്കാനും കാരണമാകും. 
  • വെളുത്തുള്ളി : വെളുത്തുള്ളി അല്ലികൾ റബ്ബർ പോലെയാകാൻ കാരണമായേക്കാം. ഇവ അധികം തണുപ്പ് തട്ടാത്ത ഇടങ്ങളിൽ സൂക്ഷിക്കുന്നതാണ് ഉചിതം.
  • കുക്കുമ്പർ: കുക്കുമ്പർ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ഒഴിവാക്കാം. അതിക നാൾ ഫ്രിഡ്ജിൽ വെച്ചാൽ വെള്ളം നിറഞ്ഞ് ചീഞ്ഞ് പോകാൻ ഇടയുണ്ട്.
  • ആപ്പിൾ : ആപ്പിൾ ഒരാഴ്ചയോ രണ്ടാഴ്ചയോ ഫ്രിഡ്ജിന് പുറത്ത് ഫ്രഷായി സൂക്ഷിക്കാനാകും. 
  • പഴം: പഴം കൗണ്ടർടോപ്പിലോ തൂക്കിയോ സൂക്ഷിക്കാം. ഇത് പഴം വേഗത്തിൽ പഴുക്കാൻ സഹായിക്കുകയും തൊലിയുടെ നിറം മാറുന്നത് ആകുന്നത് തടയുകയും ചെയ്യും.
  • അവോക്കാഡോ : അവോക്കാഡോ സാധാരണ താപനിലയിൽ സൂക്ഷിച്ചാൽ ഫ്രിഡ്ജിൽ വെക്കുന്നതിനേക്കാൾ വേഗത്തിൽ പഴുക്കാൻ സഹായിക്കും.
  • കാപ്സിക്കം: ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ഇവയുടെ ക്രിസ്പിനസ് കുറയാൻ സാധ്യതയുണ്ട്.
  • ബെറി പഴങ്ങൾ: കൂടുതൽ കാലം ഫ്രഷായി ഇരിക്കാൻ ബെറി പഴങ്ങൾ ഫ്രിഡ്ജിന് പുറത്ത് സൂക്ഷിക്കാം. ഈർപ്പം അടിഞ്ഞുകൂടുന്നത് കേടുണ്ടാക്കാൻ സാധ്യതയുണ്ട്. കഴിക്കാൻ തയ്യാറാകുന്നതുവരെ ഇവ കഴുകാതിരിക്കുന്നതാണ് ഉചിതം.

ബ്രഡ്, തേൻ, നട്ട്സുകൾ, ഒലീവ് ഓയിൽ, പീനട്ട് ബട്ടർ, സോയ സോസ്, വിനിഗർ എന്നിവയും ഫ്രിഡ്ജിൽ വെക്കേണ്ടതില്ല. 

ഷെൽഫ്-സ്റ്റേബിൾ ഭക്ഷണങ്ങൾ

ഈ ഉദാഹരണങ്ങളിൽ പലതും ഷെൽഫ്-സ്റ്റേബിൾ ഭക്ഷണങ്ങളാണ്. ഷെൽഫ്-സ്റ്റേബിൾ ഭക്ഷണങ്ങൾ ഒരു വർഷം വരെ കാബിനറ്റിലോ കലവറ ഷെൽഫിലോ സൂക്ഷിക്കാൻ സാധിക്കും. കൂടാതെ, ഇവ കഴിക്കുന്നതിന് മുമ്പ് പാചകം ചെയ്യുകയോ ശീതീകരിക്കുകയോ ചെയ്യേണ്ടതില്ല. ടിന്നിലടച്ച മാംസം, മത്സ്യം, പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.