കല്പറ്റ: ഡി.വൈ.എഫ്.ഐ. വയനാട്‌ ജില്ലാ കമ്മിറ്റിയുടെ ഹൃദയപൂര്‍വം പൊതിച്ചോര്‍വിതരണം നാലുവര്‍ഷം പൂര്‍ത്തിയായി. എട്ടു ലക്ഷത്തിലധികം പൊതിച്ചോറാണ് ജില്ലയിലെ വിവിധ ആശുപത്രികളിലെ രോഗികള്‍ക്കും കുട്ടിരിപ്പുകാര്‍ക്കും നല്‍കിയത്.

To advertise here,

പൊതിച്ചോര്‍ പ്രവര്‍ത്തനത്തിന്റെ നാലാംവാര്‍ഷികത്തിന്റെ ഭാഗമായി മാനന്തവാടി ബ്ലോക്ക് കമ്മിറ്റിയും പനമരം ബ്ലോക്ക് കമ്മിറ്റിയുംചേര്‍ന്ന് വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പായസവും ബിരിയാണിയും വിതരണംചെയ്തു.

ജില്ലാസെക്രട്ടറി കെ. റഫീഖ് ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, കെ. മുഹമ്മദാലി, കെ.ആര്‍. ജിതിന്‍, കെ. അഖില്‍, കെ. നിരഞ്ജന തുടങ്ങിയവര്‍ സംസാരിച്ചു.

കല്പറ്റ ജനറല്‍ ആശുപത്രിയില്‍ പൊതിച്ചോര്‍ വിതരണം ജില്ലാപ്രസിഡന്റ് കെ.എം. ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു. സി. ഷംസുദ്ധീന്‍, അര്‍ജുന്‍ ഗോപാല്‍, ഷെജിന്‍ ജോസ്, പി. ജംഷീദ് എന്നിവര്‍ പങ്കെടുത്തു.