ചര്‍മ്മസംരംക്ഷണത്തില്‍ ഭക്ഷണത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. ചര്‍മ്മം വരണ്ടുപോകുന്നത് ചുളിവുകളും പാടുകയും വരുന്നതും പലരേയും അലട്ടുന്ന പ്രശ്‌നമാണ്. ശരീരത്തില്‍ ജലാംശം കുറയുന്നതും ഇതിന് കാരണമാണ്. വെള്ളത്തോടൊപ്പം ഭക്ഷണത്തിലും ശ്രദ്ധ ചെലുത്തുന്നതും ഈ പ്രശ്‌നം പരിഹരിക്കാന്‍ സഹായകരമാകും. വരണ്ട ചര്‍മ്മ പ്രശ്‌നമുള്ളവര്‍ കഴിച്ചിരിക്കേണ്ട ഭക്ഷണങ്ങള്‍ അറിഞ്ഞിരിക്കാം.
ആരോഗ്യകരമായ കൊഴുപ്പും വിറ്റാമിനുകളും അടങ്ങിയ അവക്കാഡോ കഴിക്കുന്നത് വരണ്ട ചര്‍മ്മം ഉള്ളവര്‍ക്ക് വളരെ ഗുണം ചെയ്യും. ചര്‍മ്മത്തിന്റെ തിളക്കം വീണ്ടെക്കാന്‍ ഇവ കഴിക്കുന്നതിലൂടെ സാധിക്കും.വരണ്ട ചര്‍മ്മമുള്ളവര്‍ പ്രധാനമായും കഴിച്ചിരിക്കേണ്ട ഒന്നാണ് പാല്‍. പ്രോട്ടീനുകള്‍ ധാരാളം അടങ്ങിയ മുട്ട ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. വിറ്റാമിന്‍ എ, ബി5, ഇ എന്നിവ അടങ്ങിയ മുട്ട കഴിക്കുന്നത് വരണ്ട ചര്‍മ്മം ഉള്ളവര്‍ക്ക് നല്ലതാണ്.
ഡയറ്റില്‍ നട്‌സും ഡ്രൈ ഫ്രൂട്‌സും ധാരാളമായി ഡയറ്റില്‍ ഉള്‍പ്പെടുത്തണം. പോഷകങ്ങള്‍ അടങ്ങിയ ഇവ ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. പ്രത്യേകിച്ച് വിറ്റാമിന്‍ ബി, ഇ, ഒമേഗ 3 ഫാറ്റി ആസിഡ്, മറ്റ് പോഷകങ്ങള്‍ അടങ്ങിയ വാള്‍നട്‌സ് കഴിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്.
സോയ. സോയബീന്‍സ് കൊണ്ട് തയ്യാറാക്കുന്ന എല്ലാ ഭക്ഷണങ്ങളിലും പ്രോട്ടീന്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. അതിനാല്‍ ചര്‍മ്മസംരംക്ഷണത്തിന് ഗുണം ചെയ്യും. ധാരാളം ജലാംശമുള്ള പച്ചക്കറിയാണ് വെള്ളരിക്ക. വെള്ളരിക്കയില്‍ 90 ശതമാനമാണ് വെള്ളം അടങ്ങിയിരിക്കുന്നത്.അതിനാല്‍ വെള്ളരിക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും.
ശ്രദ്ധിക്കാതെ പോകുന്ന പച്ചക്കറിയാണ് മധുരക്കിഴങ്ങ്. ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ ഇതില്‍ വിറ്റാമിന്‍ എയും ബീറ്റ കരോട്ടീന്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും. പോഷകങ്ങള്‍ ധാരാളം അടങ്ങിയ ചീര ശരീരത്തിന്റെ ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. ഇതിലെ വിറ്റാമിന്‍ എ, സി, ഫോളേറ്റ്, ബീറ്റാ കരോട്ടിന്‍, വിറ്റാമിന്‍ കെ, സിങ്ക് തുടങ്ങിയ ഘടകങ്ങള്‍ പ്രായമാകുന്നതിന്റെ പ്രധാന ലക്ഷണമായ ചര്‍മ്മത്തിലെ ചുളിവുകള്‍ ഇല്ലാതാക്കാന്‍ സഹായിക്കും. ഒപ്പം ചര്‍മ്മത്തിന് തിളക്കം പ്രധാനം ചെയ്യും.
വിറ്റാമിന്‍ സി ധാരാളം അടങ്ങിയ സിട്രിസ് വിഭാഗത്തില്‍പ്പെടുന്ന പഴങ്ങള്‍ ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇവ ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്താനും നല്ല തിളക്കമുള്ള ചര്‍മ്മമാക്കി മാറ്റാനും സഹായിക്കും. അതിനാല്‍ ഓറഞ്ച്, മുന്തിരി, നാരങ്ങ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടത്താം. പ്രോട്ടീന്‍ ധാരാളം അടങ്ങിയ തൈര് വയറിന്റെ ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. ഇവയിലെ ലാക്ടിക് ആസിഡ് ചര്‍മ്മത്തിലെ ചുളിവുകളെ തടയാന്‍ സഹായിക്കും. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പേരക്ക ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. ബീറ്റാ കരോട്ടിനും വിറ്റാമിന്‍ എയും അടങ്ങിയ ക്യാരറ്റ് ചര്‍മ്മത്തിലെ ചുളിവുകളെ കുറയ്ക്കാന്‍ സഹായിക്കും.
വിറ്റാമിന്‍ എ, സി, മറ്റ് ആന്റി ഓക്‌സിഡന്റുകള്‍ തുടങ്ങിയ അടങ്ങിയ ഗ്രീന്‍ ടീ പതിവായി കുടിക്കുന്നത് വരണ്ട ചര്‍മ്മം ഉള്ളവര്‍ക്ക് ഗുണം ചെയ്യും. വിറ്റാമിന്‍ സിയും മറ്റ് ആന്റി ഓക്‌സിഡന്റുകളും ധാരാളം അടങ്ങിയ തക്കാളി ചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്താന്‍ സഹായിക്കും. പ്രായമാകുന്നതിന്റെ ഭാഗമായി ചര്‍മ്മത്തില്‍ ഉണ്ടാകുന്ന ചുളിവുകള്‍, മറ്റ് കറുത്ത പാടുകള്‍ തുടങ്ങിയവ നീക്കം ചെയ്യാനും തക്കാളിക്ക് കഴിവുണ്ട്. ഒമേഗ 3 ഫാറ്റി ആസിഡിന്റെ മികച്ച സ്രോതസ്സായ മത്സ്യം ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്താനും ചര്‍മ്മത്തെ തിളക്കമുള്ളതാക്കാനും സഹായിക്കും.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: Dry Skin,Diet plan,Best Foods,skin health,food
Published: 12 Jun 2023, 10:54 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented