
കോഴിക്കോട്: ദീപങ്ങളുടെ ഉത്സവമായ ദീപാവലിയെ വരവേല്‍ക്കാനൊരുങ്ങി നഗരം. നഗരത്തിലെ വിവിധ വിശ്വാസിസമൂഹങ്ങളും ദീപാവലിയുടെ മുന്നോടിയായുള്ള പ്രാര്‍ഥനയും ഒരുക്കങ്ങളും നടത്തിവരുന്നു.
രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ളവര്‍ താമസിക്കുന്നയിടമായതിനാല്‍ ദീപാവലി ആഘോഷത്തിന് കോഴിക്കോട്ട് പകിട്ടേറെയുണ്ട്. ഗുജറാത്തി സമൂഹത്തിന്റെ അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന ദീപാവലി ആഘോഷം തുടങ്ങി. രംഗോലി ഒരുക്കിയും മറ്റും കുടുംബങ്ങള്‍ കൂടുതലായി വീടുകളില്‍ത്തന്നെയാണ് ആഘോഷിക്കുന്നത്. ഗുജറാത്തിക്ഷേത്രത്തില്‍ വരുംദിവസങ്ങളില്‍ ദീപം തെളിയിച്ച് പ്രാര്‍ഥന നടത്തുന്നുണ്ട്. ദീപാവലി കഴിഞ്ഞാല്‍ പിറ്റേദിവസം മുതല്‍ ഗുജറാത്തിസമൂഹത്തിന് പുതിയ വര്‍ഷമാണെന്നും അതിലേക്കുള്ള ഒരുക്കംകൂടിയാണെന്നും ഗുജറാത്തിസമൂഹത്തിലെ ആര്‍. ജയന്ത് കുമാര്‍ പറഞ്ഞു. ഇത്തവണ വാവ് 25 വരെ നീളുന്നതിനാല്‍ ചെറിയമാറ്റങ്ങളുണ്ടായേക്കും.
ബേക്കറികളില്‍ പ്രത്യേക സ്റ്റാളുകള്‍
പലതരം മധുരവും ബേക്കറികളില്‍ നിറഞ്ഞിട്ടുണ്ട്. നേരത്തേ ദീപാവലിമധുരം ഉണ്ടാക്കി വില്‍പ്പനയ്‌ക്കെത്തിച്ചുതുടങ്ങിയിട്ടുണ്ട് കടകളില്‍. മറുനാടുകളില്‍ നിന്നുള്ളവര്‍തന്നെയാണ് മധുരപലഹാരം നിര്‍മിക്കുന്നവരിലേറെയും. പാല്‍കൊണ്ടുള്ള മധുരത്തിനും ബംഗാളിപലഹാരങ്ങള്‍ക്കും എപ്പോഴും ആവശ്യക്കാരേറെയാണ്. രാജസ്ഥാനി, ഗുജറാത്തി സ്വീറ്റ്സുകളുമെല്ലാം ബേക്കറികളിലുണ്ട്. പലതരം ബര്‍ഫി, പേട, ലഡു, ജിലേബി, ഹല്‍വ, മൈസൂര്‍പാര്‍ക്ക് എന്നിവയെല്ലാം തയ്യാറാക്കിയിട്ടുണ്ട്. പാല്‍ കൊണ്ടുള്ള പലതരം മധുരപലഹാരങ്ങളുണ്ട്. കിലോയ്ക്ക് 500 രൂപയാണ് വില. പലതരം മധുരങ്ങളടങ്ങിയ ബോക്സിന് 400 രൂപയാണ്. ലഡുവിന് 260 രൂപയാണ്. ഓര്‍ഡറുകള്‍ ലഭിക്കുന്നതിനനുസരിച്ച് പലതരം മധുരം ഉണ്ടാക്കുകയാണെന്നും വിദേശത്തുള്‍പ്പെടെ കച്ചവടമുണ്ടെന്നും നടക്കാവ് ശ്രീദുര്‍ഗ സ്വീറ്റ്സിലുള്ളവര്‍ പറഞ്ഞു. കച്ചവടത്തിനായി പലയിടങ്ങളിലും പ്രത്യേക സ്റ്റാളുകള്‍തന്നെ ഒരുക്കിയിട്ടുണ്ട്.
Content Highlights: deepali celebrations, kozhikode is ready to celebrate deepawali, food, deepali sweets
Published: 22 Oct 2022, 07:59 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented