ജന്മദിന ആഘോഷങ്ങളിലും മറ്റ് ചടങ്ങുകളിലും കേക്കിന് മുകളിൽ വെക്കുന്ന സ്പാർക്ലർ മെഴുകുതിരികൾക്ക് പ്രിയമേറെയാണ്. കേക്ക് കട്ടിങ്ങിന് സിനിമാറ്റിക് ലുക്ക് നൽകുന്ന ഈ 'ഫയർവർക്ക്' മെഴുകുതിരികൾ കാഴ്ചയ്ക്ക് മനോഹരമാണെങ്കിലും ഇവ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
മെഴുകുതിരികൾ കത്തുമ്പോൾ ഉണ്ടാകുന്ന മനോഹരമായ തീപ്പൊരികൾക്കൊപ്പം ചാരത്തിൻ്റെ അംശവും, വിഷാംശമുള്ള ലോഹ അവശിഷ്ടങ്ങളും കേക്കിന് മുകളിൽ വീഴാൻ സാധ്യതയുണ്ട്.
-
അനാരോഗ്യകരമായ ചേരുവകൾ: വിലകുറഞ്ഞ മെഴുകുതിരികളിൽ ഭക്ഷണത്തിന് സുരക്ഷിതമല്ലാത്ത ചായങ്ങൾ, പാരഫിൻ വാക്സ്, രാസവസ്തുക്കൾ എന്നിവ അടങ്ങിയിട്ടുണ്ടാകാം.
-
ആരോഗ്യ പ്രശ്നങ്ങൾ: കേക്കിൽ വീഴുന്ന ഈ അവശിഷ്ടങ്ങൾ ഉള്ളിൽ ചെന്നാൽ വയറുവേദന, ഓക്കാനം, ഛർദ്ദി, അലർജി എന്നിവ ഉണ്ടാകാം. കൂടാതെ, ഇവയിൽ നിന്നുള്ള പുക ശ്വസിക്കുന്നത് ശ്വാസതടസ്സം, ചുമ, ആസ്ത്മ തുടങ്ങിയ പ്രശ്നങ്ങൾക്കും കാരണമാകും.
-
അപകടസാധ്യത: സ്പാർക്ലറുകൾ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നത് പൊള്ളൽ ഏൽക്കാനും കാരണമായേക്കാം.
ആഘോഷങ്ങളുടെ മാറ്റുകുറയ്ക്കാതെ തന്നെ താഴെ പറയുന്ന മുൻകരുതലുകൾ എടുക്കാവുന്നതാണ്:
-
നേരിട്ട് കേക്കിൽ വെക്കരുത്: മെഴുകുതിരികൾ കേക്കിന്റെ ഭക്ഷ്യയോഗ്യമായ ഭാഗത്ത് നേരിട്ട് കുത്തിവെക്കാതെ പ്രത്യേക ഹോൾഡറുകളോ അല്ലെങ്കിൽ ഫോയിൽ പേപ്പറോ ഉപയോഗിച്ച് ഒരു കവചം തീർക്കുക.
-
ഫുഡ്-സേഫ് മെഴുകുതിരികൾ: ഫിഡ് സേഫ് എന്ന് സാക്ഷ്യപ്പെടുത്തിയതോ ബീവാക്സ് കൊണ്ട് നിർമ്മിച്ചതോ ആയ മെഴുകുതിരികൾ മാത്രം തിരഞ്ഞെടുക്കുക.
-
അകലം പാലിക്കുക: കത്തിക്കുമ്പോൾ സുരക്ഷിതമായ അകലം പാലിക്കാനും മുതിർന്നവരുടെ മേൽനോട്ടം ഉറപ്പാക്കാനും ശ്രദ്ധിക്കുക.
Published: 01 Mar 2026, 08:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented