നമ്മളില്‍ പലരും ദിവസവും കാപ്പി കുടിക്കുന്നവരായിരിക്കും. കാപ്പികുടിച്ച് ദിവസം തുടങ്ങുന്നവരാണോ നിങ്ങളും? ദിവസവും ഒന്നിലേറെ കാപ്പി കുടിക്കുന്നവരുടെ ചര്‍മത്തിന് ആ ശീലം നല്ലതാണോ? പോഷകാഹാര വിദഗ്ധയായ ലവ്‌നീത് ബത്ര തന്റെ ഇന്‍സ്റ്റാഗ്രാം ഹാന്‍ഡിലിലൂടെ ഈ വിഷയത്തിലുള്ള തന്റെ വിദഗ്ധാഭിപ്രായം പങ്കുവെച്ചിരുന്നു. ദിവസവും രണ്ടു തവണയിലധികം കാപ്പികുടിക്കുന്നത് നല്ലതല്ലെന്നാണ് അവര്‍ പറയുന്നത്.
കാപ്പി ചര്‍മത്തിന് നല്ലതാണോ?
കാപ്പിക്ക് ചര്‍മത്തില്‍ ഗുണപരവും ദോഷകരവുമായ ഫലങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. ഇതിലെ ആന്റിഓക്സിഡന്റുകള്‍ ചര്‍മത്തെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കാനും പ്രായമാകുന്നതിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കാനും സഹായിച്ചേക്കാം. ഇതിലെ ആന്റി-ഇന്‍ഫ്‌ളമേറ്ററി പദാര്‍ഥങ്ങള്‍ ചര്‍മത്തിന് ഗുണം ചെയ്യും. എന്നിരുന്നാലും, അമിതമായ ഉപയോഗം നിര്‍ജലീകരണത്തിന് കാരണമാകും. മിതമായി കാപ്പി ഉപയോഗിക്കേണ്ടത് പ്രധാനമാണ്.
ലവ്‌നീതിന്റെ അഭിപ്രായത്തില്‍, കാപ്പി കുടിക്കുന്നതില്‍ തെറ്റില്ല, പക്ഷേ നിങ്ങള്‍ അതെങ്ങനെ കുടിക്കുന്നു എന്നതില്‍ ശ്രദ്ധിക്കണം. കാപ്പിയില്‍ പാലും പഞ്ചസാരയും ചേര്‍ക്കുന്നത് ഇന്‍സുലിന്‍ അളവ് വര്‍ധിപ്പിക്കുകയും ശരീരത്തില്‍ നീര്‍ക്കെട്ടിന്(Inflammation) കാരണമാകുകയും ചെയ്യുമെന്ന് അവര്‍ വിശദീകരിക്കുന്നു, പ്രത്യേകിച്ച് പാല്‍ ഉത്പന്നങ്ങളോടും ഉയര്‍ന്ന ഗ്ലൈസെമിക് ഭക്ഷണങ്ങളോടും അലര്‍ജിയുള്ളവരില്‍. കൂടാതെ, അമിതമായ കാപ്പിയുടെ ഉപയോഗം കോര്‍ട്ടിസോളിന്റെ അളവ് വര്‍ധിപ്പിക്കുകയും മുഖക്കുരു കൂടാന്‍ കാരണമാകുകയും ചെയ്യും. കാപ്പി നിങ്ങളുടെ ചര്‍മത്തിന് അത്ര ദോഷകരമല്ല. ശ്രദ്ധയോടെ ഉപയോഗിക്കണമെന്ന് മാത്രം.
കുടിക്കുന്നത് ദിവസം ഒന്നോ രണ്ടോ കപ്പായി കാപ്പി പരിമിതപ്പെടുത്താനാണ് ബത്ര നിര്‍ദേശിക്കുന്നത്. കട്ടന്‍ കാപ്പി കുടിക്കാനാണ് അവര്‍ ശുപാര്‍ശ ചെയ്യുന്നത്. ഇത് ഇന്‍ഫ്‌ളമേഷനുണ്ടാകാതിരിക്കാന്‍ നല്ലതാണ്.
കാപ്പിക്ക് പ്രായത്തെ ചെറുക്കാനുള്ള കഴിവുണ്ടോ?
മുകളില്‍ സൂചിപ്പിച്ചതുപോലെ, കാപ്പിയില്‍ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഫ്രീ റാഡിക്കലുകള്‍ മൂലമുണ്ടാകുന്ന കേടുപാടുകളില്‍ നിന്ന് ചര്‍മത്തെ സംരക്ഷിക്കാന്‍ സഹായിക്കും. ഇത് പ്രായമാകുന്നതിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ സാധ്യതയുണ്ട്. കാപ്പിയിലെ ആന്റിഓക്സിഡന്റുകള്‍ക്ക് ചര്‍മത്തിന്റെ ഘടന മെച്ചപ്പെടുത്താനും നീര്‍ക്കെട്ട് കുറയ്ക്കാനും കഴിയുമെന്നാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് പറയുന്നത്.
അമിതമായി കാപ്പി കുടിച്ചാല്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
- ഉറക്കമില്ലായ്മയും ഉറക്കത്തിന്റെ ക്രമം തെറ്റലും
- ഹൃദയമിടിപ്പ് കൂടുന്നത്
- ഉത്കണ്ഠയും അസ്വസ്ഥതയും
- നിര്‍ജലീകരണം
- വയറുവേദനയും ആസിഡ് റിഫ്‌ളക്‌സും
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)
Content Highlights: Discover if coffee is good for your skin, its potential benefits and risks. Learn the expert-recommended daily coffee intake for healthy skin.
Published: 28 Sept 2025, 11:09 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented