വിലകൂടിയതോടെ വെളിച്ചെണ്ണയെ ഉപേക്ഷിക്കാനുളള പ്രവണത ഉപഭോക്താക്കളിൽ ഏറ്റുകയാണ്. പലരും സൂര്യകാന്തി എണ്ണയിലേക്കു മാറി ചിലർ പാമോയിലിലേക്കും. എന്നാൽ വെളിച്ചെണ്ണയെ ഉപേക്ഷിച്ചാൽ ആരോഗ്യത്തിൽ വലിയ വിലകൊടുക്കേണ്ടിവരുമെന്നാണ് വിദഗ്‌ധർ പറയുന്നത്.
വെളിച്ചെണ്ണയിൽ പൂരിതകൊഴുപ്പ് കൂടുതലായതിനാൽ ഓക്സീകരണസ്ഥിരത കൂടുതലാണ്. അതിനാൽ ഉയർന്ന ചൂടിലും ഗുണം നിലനിർത്തും. മുലപ്പാലിലുള്ള പ്രധാന ഘടകമായ ലോറിക് ആസിഡും ധാരാളമണ്ട്. ദഹനം. രോഗപ്രതിരോധം, പ്രധാന അവയവങ്ങളുടെ കരുതൽ എന്നിവയിലൊക്കെ ഈ ആസിഡിന്റെ പങ്ക് വലുതാണ്. ചൂടിൽ വിഘടിക്കാതിരിക്കുമെന്നതാണ് ലോറിക് ആസിഡിൻ്റെ സവിശേഷത.
ചൂടായാൽ സൂര്യകാന്തി പ്രശ്നക്കാരൻ
ചൂടാകുംതോറും ആരോഗ്യത്തിന് ഹാനികരമാണ് സൂരുകാന്തി എണ്ണ. ചൂടുമൂലം ഇതിലുള്ള അപൂരിത കൊഴുപ്പിൽ രസമാറ്റമുണ്ടാകും. അതുവഴിയുണ്ടാകുന്ന ആൽഡിഹൈഡുകളും സ്വതന്ത്ര റാഡിക്കലുകളും ആരോഗ്യപ്രശ്നങ്ങൾക്കിടയാക്കും. പാമോയിലാകട്ടെ വെളിച്ചെണ്ണപോലെ അധികചുടിൽ ഉപയോഗിക്കാം. പക്ഷേ, അതിലുള്ള ലോങ് ചെയിൻ പാൽമിറ്റിക് ആസിഡ് എന്ന പൂരിതകൊഴുപ്പ് ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് കാരണമാകും.
ഒലിവ് എണ്ണ ഹൃദയാരോഗ്യത്തിന് നല്ലതാണെങ്കിലും ചൂടാക്കാതെ ഉപയോഗിക്കുന്നതിനാണ് നല്ലത്. പ്രകാശംപോലും ഇതിനെ ബാധിക്കും. തുറന്നുവെച്ചാൽ അന്തരിക്ഷതാപനിലയിൽപ്പോലും ഇതിൽ ഘടനാപരമായ മാറ്റമുണ്ടാകും. അതുകൊണ്ട് കുപ്പി പൊടി ച്ചാൽ പെട്ടെന്നുതന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
വിവരങ്ങൾക്ക് കടപ്പാട്: പ്രൊഫ ലിസാ ശ്രിജിത്ത്, എൻഐടി കോഴിക്കോട്
Content Highlights: Discover why coconut oil, despite its price, remains a superior cooking oil for health.
Published: 01 Aug 2025, 09:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented