വിവാഹ സദ്യയിലെ വിഭവങ്ങള്‍ മുഴുവന്‍ സ്കാന്‍ ചെയ്തശേഷം നിങ്ങള്‍ക്ക് കഴിക്കാന്‍ കഴിയുന്നതും വിഭവങ്ങള്‍ പരമാവധി ആസ്വദിക്കാന്‍ സാധിക്കുന്നതുമായ വ്യക്തിഗത ഭക്ഷണ പദ്ധതി AI ടൂള്‍ തയ്യാറാക്കും.

വിവാഹ വിരുന്നുകളിൽ പലതരം വിഭവങ്ങൾ നിരത്തി വെച്ചിരിക്കുന്നത് പലർക്കും ആശയക്കുഴപ്പം ഉണ്ടാക്കാം. എന്ത് കഴിക്കണം, എന്ത് ഒഴിവാക്കണം എന്ന് മനസിലാക്കാൻപോലും കഴിയാത്ത അവസ്ഥ. ഏറെ ഇഷ്ടപ്പെട്ട വിഭവം അവിടെയുണ്ടെങ്കിൽ പലപ്പോഴും അത് കണ്ണിൽപ്പെട്ടില്ലെന്നും വരാം. പലരും നേരിടാൻ സാധ്യതയുള്ള ഈ പ്രശ്‌നത്തിന് നിർമിതബുദ്ധിയുടെ സഹായത്തോടെ പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ബെംഗളൂരു സ്വദേശിയായ ടെക്കി.
BuffetGPT എന്ന AI ടൂൾ വികസിപ്പിച്ചിരിക്കുകയാണ് സോഫ്റ്റ്‌വെയർ പ്രൊഫഷണലായ പങ്കജ് എന്ന യുവാവ്. വിവാഹ സദ്യയിലെ വിഭവങ്ങൾ മുഴുവൻ സ്‌കാൻ ചെയ്തശേഷം നിങ്ങൾക്ക് കഴിക്കാൻ കഴിയുന്നതും വിഭവങ്ങൾ പരമാവധി ആസ്വദിക്കാൻ സാധിക്കുന്നതുമായ വ്യക്തിഗത ഭക്ഷണ പദ്ധതി AI ടൂൾ തയ്യാറാക്കും.
എല്ലാ വിഭവങ്ങളും രുചിച്ചുനോക്കാൻ പോലും കഴിയാതെ വരുന്നതിലെ നിരാശയാണ് BuffetGPT വികസനത്തിലേക്ക് വഴിതെളിച്ചതെന്ന് യുവാവ് പറയുന്നു. AI ടൂൾ ഇപ്പോഴും വികസനത്തിന്റെ ആദ്യ ഘട്ടത്തിലാണെന്നും ആൽഫ പതിപ്പ് പരീക്ഷിച്ചപ്പോൾ മികച്ച ഫലം ലഭിച്ചുവെന്നും പങ്കജ് അവകാശപ്പെടുന്നു.
കേൾക്കുമ്പോൾ തമാശയെന്ന് തോന്നാമെങ്കിലും BuffetGPT സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചു. നിർമിതബുദ്ധി ഇത്തരം നിസാര കാര്യങ്ങൾക്കുവേണ്ടിയാണോ ഉപയോഗിക്കേണ്ടത് എന്ന ചോദ്യവുമായി പലരും രംഗത്തെത്തി. എന്നാൽ ഇത് കാലഘട്ടത്തിന് അനുസൃതമായ സാങ്കേതികവിദ്യയാണെന്നും റേ-ബാൻ മെറ്റ ഗ്ലാസുമായി ഇതിനെ ബന്ധിപ്പിക്കണമെന്നും പലരും ആവശ്യപ്പെട്ടു.
Content Highlights: verwhelmed by wedding buffets? Bengaluru techie Pankaj built BuffetGPT, an AI tool to create your personalized eating plan, maximizing wedding feast enjoyment. Learn more!
Published: 08 Feb 2026, 06:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented