ചപ്പാത്തിയും ബ്രെഡുമെല്ലാം സാധാരണ താപനിലയിൽ ഏറെ നേരം സൂക്ഷിക്കാൻ പറ്റുന്നവയല്ല. പൂപ്പൽ പിടിക്കാനും ചീത്തയാകാനും സാധ്യതയേറെയാണ്. തയ്യാറാക്കി ഫ്രിഡ്ജിൽ വെച്ചാൽ കട്ടിയാകാനുമിടയുണ്ട്. ബ്രെഡും ചപ്പാത്തിയും എങ്ങനെ ദീർഘനാളത്തേക്ക് സൂക്ഷിക്കാമെന്ന് വിശദീകരിക്കുകയാണ് എഴുത്തുകാരനായ കൃഷ് അശോക് തൻ്റെ വീഡിയോയിലൂടെ.
കേടാകുന്നതിൻ്റെ കാരണം
ഗോതമ്പ് മാവിലെ അന്നജം (സ്റ്റാർച്ച്) പാകം ചെയ്യുമ്പോൾ വെള്ളം ആഗിരണം ചെയ്ത് വികസിക്കും. എന്നാൽ തണുക്കുമ്പോൾ ഇവ ക്രിസ്റ്റലൈസ് ചെയ്യുന്നു. ‘റെട്രോഗ്രഡേഷൻ’ എന്ന് വിളിക്കുന്ന ഈ പ്രക്രിയയാണ് ഇവയെ പഴകിയതാക്കുന്നത്. ഈ പ്രക്രിയ നടക്കുന്നതോടെ അന്നജം ദഹിക്കാൻ ബുദ്ധിമുട്ടാകുകയും ഗ്ലൂക്കോസിന്റെ അളവ് കൂടുകയും ചെയ്യുന്നു. ചപ്പാത്തിയും ബ്രെഡിലും ഈ മാറ്റം ഘടനയെ ബാധിക്കുന്നതിനാൽ അവ കഴിക്കാൻ ബുദ്ധിമുട്ടാകുന്നു.
പുതുമയോടെ സൂക്ഷിക്കാൻ എന്തുചെയ്യാം?
ഭക്ഷണം മുൻകൂട്ടി പാചകം ചെയ്യുന്നവർക്കും ബാക്കി വന്ന ഭക്ഷണം കളയാൻ ആഗ്രഹിക്കാത്തവർക്കും മികച്ച പ്രതിവിധി ഇവ ഫ്രീസറിൽ സൂക്ഷിക്കുന്നതാണ്. -15 ഡിഗ്രി സെൽഷ്യസ് താപനിലയിൽ, റെട്രോഗ്രഡേഷൻ പ്രക്രിയ മന്ദഗതിയിലാകുകയും റൊട്ടിയും ബ്രെഡും ദിവസങ്ങളോളം പുതുമയോടെ നിലനിൽക്കുകയും ചെയ്യുന്നു. ഉപയോഗിക്കാൻ എടുക്കുമ്പോൾ ഫ്രീസറിൽ നിന്ന് എടുത്ത്, ബ്രെഡ് ആണെങ്കിൽ നേരിട്ട് ടോസ്റ്റ് ചെയ്തി കഴിക്കുകയും ചപ്പാത്തി ആണെങ്കിൽ തവയിൽ ചൂടാക്കുകയോ ചെയ്യാം. അൽപം വെള്ളം തളിക്കുന്നത് കൂടുതൽ മൃദുവാക്കാൻ സഹായിക്കും.
ഫ്രിഡ്ജിൽ വെച്ചിട്ടും റെഡി-ടു-ഈറ്റ് ചപ്പാത്തി എന്തുകൊണ്ട് പാഴാകുന്നില്ല?
റെഡി-ടു-ഈറ്റ് ചപ്പാത്തികൾ റഫ്രിജറേറ്ററിൽ പുതുമയോടെ നിൽക്കുന്നതിന് പിന്നിൽ ശാസ്ത്രീയമായ കാരണമാണെന്ന് ക്രിഷ് തൻ്റെ വീഡിയോയിൽ പറയുന്നു. ഈ ചപ്പാത്തികൾ അമൈലേസ് എന്ന എൻസൈം ചെറിയ അളവിൽ ഉപയോഗിച്ചാണ് തയ്യാറാക്കുന്നത്. ഈ എൻസൈം ക്രിസ്റ്റലൈസ് ചെയ്ത അന്നജത്തെ വിഘടിപ്പിക്കുന്നു. അമൈലേസ് എന്നത് നമ്മുടെ ശരീരം ഉൽപ്പാദിപ്പിക്കുന്ന ഒരു പ്രോട്ടീനും എൻസൈമുമാണ്. കാർബോഹൈഡ്രേറ്റുകൾ ദഹിപ്പിക്കാൻ സഹായിക്കുന്നുവയാണിവ. കൂടാതെ ഈ ചപ്പാത്തികളിൽ എണ്ണ ഉപയോഗിക്കുന്നതുകൊണ്ടു തന്നെ അന്നജത്തിന്റെ ക്രിസ്റ്റലൈസേഷൻ തടയുന്നു.
Content Highlights: Learn how to store chappathi and bread for longer-lasting freshness
Published: 25 Jul 2025, 09:00 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented