നമ്മള്‍ പാചകത്തിനായി സാധാരണയായി ഉപയോഗിക്കുന്ന ഒന്നാണ് ഉലുവ. ഉലുവ പോലെ ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ഉലുവയുടെ ഇലകളും. എന്നാല്‍ ഇതിനെക്കുറിച്ച് നമ്മളില്‍ പലര്‍ക്കുമറിയില്ല എന്നതാണ് സത്യം. ഉത്തരേന്ത്യന്‍ വിഭവങ്ങളില്‍ ഇത് സര്‍വ്വസാധാരണമാണെങ്കിലും നമ്മള്‍ അധികമാരും ഇത് ഉപയോഗിക്കാറില്ല.

To advertise here,

എന്നാല്‍ തണുപ്പുകാലത്ത് ഉലുവയില ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊണ്ട് നിരവധി ഗുണങ്ങളുണ്ട്. വിറ്റാമിന്‍ എ,സി എന്നിവയുടെ കലവറയാണ് ഉലുവയില.രോധപ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഇവ ഗുണം ചെയ്യും.

തണുത്ത കാലാവസ്ഥയില്‍ ഉലുവയില കഴിക്കുന്നത് കൊണ്ട് വിവിധഗുണങ്ങളാണുള്ളത്. ശരീരത്തിലെ ചൂട് നിലനിര്‍ത്താന്‍ സഹായിക്കുകയും രോഗങ്ങള്‍ വരാതെ ശരീരത്തെ സംരംക്ഷിക്കാന്‍ പ്രാപ്തമാക്കുകയും ചെയ്യും. പ്രമേഹരോഗികള്‍ക്കും ഇത് കഴിക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങളുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഇത് ഗുണം ചെയ്യും.

ആന്റി ഓക്‌സിഡന്റുകളും വിറ്റാമിനുകളും ധാരാളം അടങ്ങിയ ഉലുവയില ചര്‍മ്മത്തിന്റെയും തലമുടിയുടെയും ആരോഗ്യത്തിന് നല്ലതാണ്. അതിനാല്‍ ഇവ പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്താം. കൂടാതെ ഉലുവയില ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ പ്രയോജനപ്പെടും. ഒപ്പം ഹൃദയത്തിന്റെ ആരോഗ്യവും സംരംക്ഷിക്കും.

ദഹനപ്രശ്‌നങ്ങള്‍ മൂലം ബുദ്ധിമുട്ടുന്നവര്‍ ഉലുവയില ഡയറ്റിലുള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇതില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ദഹനം മെച്ചപ്പെടുത്തുകയും വയറിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുകയും ചെയ്യും.നെഞ്ചെരിച്ചിലും അസിഡിറ്റിയും ഉള്ളവര്‍ക്കും ഈ ഇലകള്‍ ഗുണം ചെയ്യും. ഭക്ഷണത്തില്‍ ഉലുവയില ഉള്‍പ്പെടുത്തുന്നത്  നെഞ്ചെരിച്ചില്‍ തടയും. അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കിമിത് പരിഹാരമാണ്.

കാത്സ്യവും മഗ്‌നീഷ്യവും ധാരാളം അടങ്ങിയ ഉലുവയില ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്. കലോറി വളരെ കുറഞ്ഞതും ഫൈബര്‍ ധാരാളം അടങ്ങിയതുമായ ഉലുവയില കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാനും ഗുണകരമാണ്.