ഇന്ത്യയുടെ വൈവിധ്യമാർന്ന പ്രാദേശിക രുചികൾ നിറഞ്ഞതായിരുന്നു സെയ്ഷെൽസ് പ്രസിഡന്റ് പാട്രിക് ഹെർമിനിക്കായി രാഷ്ട്രപതി ഭവനിൽ ഫെബ്രുവരി ഒൻപതിന് ഒരുക്കിയ വിരുന്ന്. ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട്, മലബാർ തീരദേശ ശൈലികളിലുള്ള വിഭവങ്ങൾക്കിടയിൽ ശ്രദ്ധയാകർശിച്ച ഒരു ഗുജാറാത്തി വിഭവമുണ്ട്, ബട്ടാറ്റ നു ഷാക്ക്' എന്ന ഉരുളക്കിഴങ്ങ് കറി.
ഗുജറാത്തി ഭാഷയിൽ 'ബട്ടാറ്റ' എന്നാൽ ഉരുളക്കിഴങ്ങ് എന്നും 'ഷാക്ക്' എന്നാൽ വെജിറ്റബിൾ കറി എന്നുമാണ് അർഥം. ഗുജറാത്തിലെ വീടുകളിൽ നിത്യേന തയ്യാറാക്കുന്ന വിഭവത്തിന് എരിവ് കുറവാണെന്നതാണ് ഇവയോടുള്ള പ്രിയത്തിനു പ്രധാന കാരണം. ചപ്പാത്തി, പരിപ്പ് കറി, ചോറ് എന്നിവയാണ് ഈ കറിയുടെ കോമ്പിനേഷൻ.
നയതന്ത്ര വിരുന്നിലെ ആഡംബര വിഭവങ്ങൾക്കിടയിൽ നാടൻ രുചിയുടെ സാന്നിധ്യമായാണ് ബട്ടാറ്റ നു ഷാക്ക് അവതരിപ്പിക്കപ്പെട്ടത്. ഉഡുപ്പി ബ്രിഞ്ചാൾ സുക്ക, പനീർ തലശ്ശേരി, മഷ്‌റൂം ദാൽ വാരൻ തുടങ്ങിയ വിഭവങ്ങൾക്കൊപ്പം ഗുജറാത്തിന്റെ പ്രതിനിധിയായി ഇത് മാറി.
എങ്ങനെ തയ്യാറാക്കാം?
ചേരുവകൾ:
-
പുഴുങ്ങി കഷ്ണങ്ങളാക്കിയ ഉരുളക്കിഴങ്ങ് - 2 കപ്പ്
-
എണ്ണ - 3 ടേബിൾസ്പൂൺ
-
കടുക് - 1 ടീസ്പൂൺ
-
എള്ള് - 4 ടീസ്പൂൺ
-
കറിവേപ്പില, കായം - ആവശ്യത്തിന്
-
ഇഞ്ചി-പച്ചമുളക് പേസ്റ്റ് - 4 ടീസ്പൂൺ
-
മഞ്ഞൾപ്പൊടി - അര ടീസ്പൂൺ
-
നാരങ്ങാനീര് - 1 ടേബിൾസ്പൂൺ
-
മല്ലിയില, ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
-
ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുക്, എള്ള്, കറിവേപ്പില, കായം എന്നിവ ചേർത്ത് പൊട്ടിക്കുക.
-
ഇതിലേക്ക് ഉരുളക്കിഴങ്ങ് കഷ്ണങ്ങൾ, ഉപ്പ്, മഞ്ഞൾപ്പൊടി, ഇഞ്ചി-പച്ചമുളക് പേസ്റ്റ് എന്നിവ ചേർത്ത് നന്നായി ഇളക്കുക.
-
രണ്ട്-മൂന്ന് മിനിറ്റ് വേവിച്ച ശേഷം നാരങ്ങാനീരും മല്ലിയിലയും ചേർത്ത് ഇളക്കി ചൂടോടെ വിളമ്പാം.
പനീർ ‘ടെല്ലിച്ചേരി,’ പൊറോട്ടയ്‌ക്കൊപ്പം തോരൻ; രാഷ്ട്രപതി ഭവനിലെ 'കേരളീയ വിഭവം' കണ്ട് ഞെട്ടി മലയാളി!
Content Highlights: Batata nu shaak, a gujarati dish that found place in president droupadi murmu's dinner for seychelles president
Published: 15 Feb 2026, 05:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented