ആരോഗ്യകരമായ ഭക്ഷണം അത്ര രുചികരമാകില്ലെന്ന് ആളുകൾ പറയാറുണ്ട്. എന്നാൽ രുചിയുള്ളതും ആരോഗ്യകരവുമായ ഭക്ഷണം കഴിച്ചുതുടങ്ങിയാലോ? നല്ല ഭക്ഷണം കഴിക്കുന്നത് ആരോഗ്യവും സംതൃപ്തിയും ഊർജ്ജസ്വലതയും നൽകുന്നു. പോഷകങ്ങളടങ്ങിയ ഭക്ഷണങ്ങൾ കൃത്യമായ അളവിൽ ഉൾക്കൊള്ളിച്ച ഒരു പ്ലേറ്റ് ആകണം നമ്മുടേത് എന്നുമാത്രം.
ഫിറ്റ്‌നസ് കോച്ചായ രാജ് ഗൺപതും തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ഇക്കാര്യം ശരിവെക്കുന്നുണ്ട്. പോഷണവും സംതൃപ്തിയും നൽകുന്ന വിഭവങ്ങളടങ്ങിയ പ്ലേറ്റുകൾ പ്രധാനമാണെന്ന് അദ്ദേഹം പറയുന്നു.
അധികംനേരം ഊർജസ്വലതയോടെയിരിക്കാനും സുസ്ഥിരമായിരിക്കുന്നതിനും ഓരോ ഭക്ഷണത്തിലും അദ്ദേഹം മുൻഗണന നൽകുന്ന ആറ് പ്രധാന ഘടകങ്ങളുണ്ട്. ദീർഘകാല ആരോഗ്യ കാര്യങ്ങളെ ലക്ഷ്യമിടാനാണ് അദ്ദേഹം ശ്രദ്ധ നൽകുന്നത്. കഴിച്ചാൽ ഉടനടി സംതൃപ്തി നൽകുന്ന തരത്തിൽ ഓരോ ഭക്ഷണവും എങ്ങനെ ക്രമീകരിക്കുന്നു എന്ന് അദ്ദേഹം വീഡിയോയിൽ വിശദീകരിക്കുന്നു.
മികച്ചരീതിയിലുള്ള സമീകൃതാഹാരം പോഷകഗുണമുള്ളതും ഏറെ ആസ്വാദ്യകരവുമാണെന്ന് അദ്ദേഹം പറയുന്നു. രാജ് സൂചിപ്പിച്ച ആറ് പ്രധാന ഘടകങ്ങൾ താഴെ നൽകിയിരിക്കുന്നു.
പ്രോട്ടീൻ
ഓരോ ഭക്ഷണത്തിലും പ്രോട്ടീൻ ഉൾപ്പെടുത്തേണ്ടത് നിർബന്ധമാണ്. പേശികളുടെ ആരോഗ്യത്തിനും ശക്തിക്കും വേണ്ടി മാത്രല്ല, ഏറെ നേരത്തേക്ക് വിശപ്പ് തോന്നാതിരിക്കാനും ഊർജത്തോടെയിരിക്കാനും പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കേണ്ടതുണ്ട്.
പച്ചക്കറികൾ
പച്ചക്കറികളാണ് മറ്റൊരു ഘടകം. പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ധാരാളം പോഷകഗുണങ്ങൾ നൽകുന്നു. ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു.
അന്നജമടങ്ങിയ ഭക്ഷണങ്ങൾ
ഭക്ഷണം കഴിക്കുമ്പോൾ അതിൽ അന്നജം അടങ്ങിയ ഏതെങ്കിലും വിഭവങ്ങൾ ഉണ്ടായിരിക്കണം. അന്നജമടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഏറെ സമയം ഊർജത്തോടെയിരിക്കാൻ സഹായിക്കുന്നു. അന്നജമടങ്ങിയ വിഭവം ഇല്ലാതെ ഒരു പ്ലേറ്റ് പൂർണമാകുന്നില്ല.
‘മൊരിഞ്ഞ’ ഭക്ഷണം
നാലാമത്തേത് ഏതെങ്കിലും തരത്തിലുള്ള മൊരിഞ്ഞ ഭക്ഷണമാണ്. ഇത് അത്ര ആരോഗ്യകരമായ ഭക്ഷണമല്ലെങ്കിലും വിഭവത്തിന് ഭംഗിയും കഴിക്കുമ്പോൾ സന്തോഷവും നൽകുന്നു.
ഒരു പാനീയം
അടുത്തത് എതെങ്കിലും ഒരു പാനീയമാണ്. ഭക്ഷണം പൂർത്തിയാക്കാൻ സഹായിക്കുന്ന ഒരു ലളിതമായ പാലറ്റ് ക്ലെൻസർ. അത് സാധാരണ വെള്ളമോ അല്ലെങ്കിൽ ഒരു പ്രോട്ടീൻ ഷേക്കോ ആകാം, അദ്ദേഹം പറയുന്നു.
മധുരം
ഓരോ ഭക്ഷണത്തിന്റെയും അവസാനം മധുരം കഴിക്കാൻ ശ്രമിക്കാറുണ്ടെന്ന് രാജ് പറയുന്നു. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വിഭവം ഡാർക്ക് ചോക്ലേറ്റാണ്. ഇത് അമിതമാകാതെ, സംതൃപ്തി അനുഭവിക്കാൻ സഹായിക്കുന്ന ഒരു ഭക്ഷണ പദാർഥമാണ്.
'എന്റെ ഭക്ഷണങ്ങൾ മധുരമുള്ള എന്തെങ്കിലും കൊണ്ട് അവസാനിപ്പിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു. എനിക്ക് ഡാർക്ക് ചോക്ലേറ്റ് ഇഷ്ടമാണ്. ഇത് ഏറ്റവും ആരോഗ്യകരമായ ശീലം അല്ലെന്ന് എനിക്കറിയാം. പക്ഷേ നിങ്ങൾ ബാലൻസിൽ ആയിരിക്കുന്നിടത്തോളം കാലം എല്ലാം നല്ലതാണ്. അതിനാൽ, ഞാനത് ഒരു ചെറിയ അളവിൽ കഴിക്കാൻ ശ്രമിക്കുന്നു', രാജ് കൂട്ടിച്ചേർത്തു.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുക)
Content Highlights: Chennai fitness coach Raj Ganpath shares his 6 essential meal components for balanced, energizing, and satisfying eating.
Published: 27 Dec 2025, 03:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented