കൊല്ലം: ഇന്ത്യൻ ഔഷധ പൈതൃകവും യൂറോപ്യൻ നിർമ്മാണ വൈദഗ്ദ്യവും സമന്വയിപ്പിച്ച് വിപണിയിലെത്തിച്ച മലയാളിയുടെ മദ്യ ബ്രാൻഡ് ആയ ആയുർവോഡ് ലോകപ്രശസ്ത വേൾഡ് ലിക്വർ അവാർഡ് 2026 ൽ സ്വർണ്ണമെഡൽ നേടി. ആയുർവേദത്തിലെ രുചിക്കൂട്ടുകൾ നിന്നും പ്രചോദനമുൾക്കൊണ്ട് ഉണ്ടാക്കിയ മദ്യമാണ് ഇത്.

To advertise here,

വിപണിയിലെത്തിയ തൊട്ടുപിന്നാലെ ഈ വർഷം ആദ്യം നടന്ന വാർസോ സ്പിരിറ്റ്‌ കോമ്പിറ്റേ ഷനിൽ ഈ ബ്രാൻഡ് സ്വർണമെഡൽ നേടിയിരുന്നു. അതിന് പിന്നാലെയാണ് ഈ നേട്ടവും. വിപണിയിലിറങ്ങി ആദ്യമാസങ്ങളിൽ തന്നെ രണ്ട് പ്രമുഖ അന്താരാഷ്ട്ര പുരസ്കാരങ്ങൾ സ്വന്തമാക്കുക എന്നത് മദ്യ വ്യവസായ രംഗത്ത് അപൂർവമായ നേട്ടമാണ്
കൊടുങ്ങല്ലൂർ സ്വദേശി യായ സംരംഭകൻ മിഥുൻ മോഹനനാണ് ഈ ബ്രാൻഡിനു പിന്നിൽ. കേരളത്തിൽ ചാരായ നിരോധിച്ചതിന് മുപ്പതാം വാർഷിക ദിനത്തിൽ ചാരായം അന്താരാഷ്ട്ര വിപണിയിൽ പ്രതീകാത്മകമായി അവതരി പ്പിച്ചും ശ്രദ്ധ നേടിയിരുന്നു. ഈ സ്വർണമെഡൽ നമ്മുടെ നാടി ന്റെ പുരാതന അറിവുകൾക്കുള്ള ആദരവും അംഗീകാരവും ആയിട്ടാണ് ഞാൻ കാണുന്നത്.
ഈ വിജയത്തെക്കുറിച്ച് മിഥുൻ മോഹൻ പറയുന്നു.
നമ്മുടെ നാട്ടിൽ നിന്നും കയറ്റുമതി ചെയ്യുന്ന സുഗന്ധദ്രവ്യങ്ങൾ ഉപയോഗിച്ചാണ് ലോക പ്രശസ്തമായ പല ബ്രാൻഡുകളും മദ്യം ഉണ്ടാക്കുന്നത്. എന്നാൽ അത്തരത്തിലുള്ള പല വമ്പൻമാരുടെയും ബ്രാന്റുകൾക്കിടയിൽ ആണ് ഈ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ സാധിച്ചത്. ആയുർവേദ തിന്റെ പുരാതനമായ രുചിക്കൂട്ടുകളും ആധുനിക സാങ്കേതിക വിദ്യയും തമ്മിലുള്ള കൃത്യമായ സന്തുലിതാവസ്ഥയാണ് ആയുർ വോഡിന്റെ വിജയരഹസ്യം. സാങ്കേതിക മികവ് ഒരുക്കിത്തന്ന പോളിഷ് കരവിരുത് നോട് ഞാൻ ഹൃദയപൂർവ്വം നന്ദി പറയുന്നു. നിരന്തരമായ പരീക്ഷണങ്ങൾക്കും പരിഷ്കരണങ്ങൾക്കും ശേഷമാണ് ആയിവോഡ് ഇന്നത്തെ രൂപത്തിലേക്ക് എത്തിയത്. അടുത്ത സുഹൃത്തും പരിചയസമ്പന്നനുമായ ഡിസ്റ്റിലറുമായ മാരി യൂഷിന്റെ മേൽനോട്ടത്തിലും പിന്തുണയിലുമാണ് റെസിപ്പി യുടെ അന്തിമരൂപം തയ്യാറാക്കിയത്. 40 ശതമാനം ആൽക്കഹോൾ അടങ്ങിയ ഇത് നിർമിക്കാൻ 75ഓളം പച്ചമരുന്നുകൾ ആണ് ഉപയോഗിച്ചിട്ടുള്ളത്. മിഥുൻ പറഞ്ഞു.

 

(മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണ്. ഈ വാർത്ത മലയാളി സംരംഭകന്റെ അന്താരാഷ്ട്ര നേട്ടത്തെയും ബിസിനസ്സ് വിജയത്തെയും കുറിച്ചുള്ള വിവരം പങ്കുവെക്കൽ മാത്രമാണ്. ഒരു തരത്തിലും മദ്യപാനത്തെയോ മദ്യ ഉപഭോഗത്തെയോ പ്രോത്സാഹിപ്പിക്കുന്നില്ല.)