പാലില്‍ പഞ്ചസാര ചേര്‍ത്ത് കുടിക്കുന്ന ശീലമുള്ളവരാണല്ലോ നമ്മളില്‍ പലരും. പോഷകഘടകങ്ങളുള്ള പാലില്‍ പഞ്ചസാര ചേര്‍ത്തുണ്ടാക്കുന്ന പാനീയത്തിന് പിന്നില്‍ ചെറുതല്ലാത്ത ഒരു ചരിത്ര കഥയുണ്ട്. വിചിത്രംതന്നെ അല്ലേ? എന്താണാ കഥയെന്ന് നോക്കാം.
1200 വര്‍ഷങ്ങള്‍ക്ക് മുമ്പ് പേര്‍ഷ്യയില്‍നിന്നും ഒളിച്ചോടിയ പാര്‍സി മതത്തിലെ ആളുകള്‍ അഭയംതേടി ഗുജറാത്തില്‍ എത്തിച്ചേര്‍ന്നു. സഞ്ജാന്‍ എന്ന ആ സ്ഥലത്തെ രാജാവ് ജതിറാണ അവിടെയെത്തിച്ചേര്‍ന്ന അപരിചിതര്‍ക്ക് ഗുജറാത്തില്‍ തങ്ങാന്‍ അനുമതി നല്‍കി. ആ തീരുമാനത്തിലെത്താന്‍ ആദ്യം രാജാവ് അല്‍പം മടികാണിച്ചിരുന്നു. പാര്‍സികളെക്കൂടി നാട്ടില്‍ ഉള്‍പ്പെടുത്തുന്നതോടെ പ്രദേശത്തെ ജനസംഖ്യ അധികമാകുമാവുമെന്നും അങ്ങനെ സംഭവിച്ചാല്‍ അവിടുത്തെ പ്രകൃതിവിഭവങ്ങള്‍ പര്യാപ്തമാകാതെ വരുമോ എന്നിങ്ങനെയുള്ള സംശയങ്ങള്‍ രാജാവിന്റെ മനസ്സിലുണ്ടായിരുന്നു. ഈ ആശങ്ക പ്രകടിപ്പിക്കാനായി രാജാവ് പാര്‍സികള്‍ക്ക് ഒരു ഗ്ലാസില്‍ നിറയെ പാല്‍ കൊടുത്തയച്ചു. അവരുടെ രാജ്യം ഇപ്പോള്‍ തന്നെ ആളുകളെ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും ഇനി ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്നും സൂചിപ്പിക്കാനായിരുന്നു ആ പ്രവൃത്തി.
പേര്‍ഷ്യയില്‍ നിന്നെത്തിയ കൂട്ടരില്‍ ബുദ്ധിമാനും നയതന്ത്രശാലിയുമായ ഒരു പണ്ഡിതന്‍ രാജാവ് കൊടുത്തയച്ച പാലിലേക്ക് ഒരു സ്പൂണ്‍ പഞ്ചസാരയിട്ട് ഗ്ലാസ് നിറഞ്ഞു തൂവാത്ത രീതിയില്‍ ശ്രദ്ധയോടെ ഇളക്കി. ശേഷം അത് രാജാവിന് തിരിച്ചയച്ചു. രാജ്യത്തിന് ബുദ്ധിമുട്ടോ സ്ഥാനഭ്രംശമോ ഉണ്ടാകാത്ത രീതിയില്‍ അവിടുത്തെ ആളുകളുമായി ഇണങ്ങി കഴിഞ്ഞോളാമെന്നാണ് അവര്‍ ആ മറുപടികൊണ്ട് അര്‍ഥമാക്കിയത്.
പണ്ഡിതന്റെ വിവേകത്തോടെയുള്ള പ്രവൃത്തിയില്‍ സംതൃപ്തനായ രാജാവ് പാര്‍സികള്‍ക്ക് തന്റെ നാട്ടില്‍ അഭയം നല്‍കി. ഗുജറാത്തിലെ പ്രാദേശിക ഭാഷയും വസ്ത്രധാരണവും സ്വീകരിക്കുക, ആയുധങ്ങള്‍ ഉപേക്ഷിക്കുക തുടങ്ങിയ ചില നിബന്ധനകളും രാജാവ് മുന്നോട്ടുവച്ചിരുന്നു. ആ നിബന്ധനകളെല്ലാം അംഗീകരിച്ച് ഗുജറാത്തില്‍ താമസമാക്കിയ പേര്‍ഷ്യക്കാരെ ആളുകള്‍ അങ്ങനെ പാര്‍സികള്‍ എന്ന് വിളിക്കാന്‍ തുടങ്ങി.
ഇന്ത്യയുമായുള്ള പാര്‍സികളുടെ ബന്ധത്തിന് ഇങ്ങനെയൊരു ചരിത്രബന്ധമുണ്ടായിരുന്നു എന്നത് രസകരമായി തോന്നുന്നില്ലേ. വര്‍ഷങ്ങള്‍ കടന്നുപോയപ്പോള്‍ വ്യവ്യസായങ്ങള്‍ക്ക് നേതൃത്വം നല്‍കിയും കണ്ടുപിടുത്തങ്ങള്‍ നടത്തിയും പുതിയൊരു ഇന്ത്യയെ കെട്ടിപ്പടുക്കുന്നതില്‍ ഈ വിഭാഗം ഒരുപാട് സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം അന്തരിച്ച വ്യവസായി രത്തന്‍ ടാറ്റയുടെ ടാറ്റാ എന്ന പ്രസ്ഥാനം പഞ്ചസാര, പാല്‍ എന്നിവയെ വ്യവസായത്തില്‍ എങ്ങനെ ഉപയോഗപ്പെടുത്തി എന്നത് പില്‍ക്കാലത്ത് നാം കണ്ടു.
Content Highlights: History behind the combination of milk and sugar
Published: 11 Oct 2024, 05:36 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented