അമ്മയും അച്ഛനുമൊക്കെ ഭക്ഷണം ഊട്ടിത്തരുന്നതിന്റെ ഓർമകൾ പലരും പങ്കുവെക്കാറുണ്ട്. ഓരോരുത്തരുടേയും രുചിയോർമകളിൽ ഇത്തരത്തിൽ പ്രിയ്യപ്പെട്ടവർക്കൊപ്പമുള്ള അനുഭവങ്ങളുമുണ്ടാകും. അത്തരത്തിൽ ഇന്ത്യക്കാരിയായ ഒരു സ്ത്രീ തന്നെ അമ്മയേപ്പോലെ സ്നേഹിച്ച് ഭക്ഷണമൂട്ടിയ അനുഭവം പങ്കുവെച്ചിരിക്കുകയാണ് അമേരിക്കയിൽ നിന്നുള്ള ഒരു വ്ലോ​ഗർ.

To advertise here,

'ഇന്ത്യക്കാരിയായ അമ്മ എന്നെ ഒരു കുഞ്ഞിനെപ്പോലെ പരിചരിക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ് വ്ളോഗറായ ഡസ്റ്റിൻ ഷെവീയ് ഇൻസ്റ്റഗ്രാമിലൂടെ വീഡിയോ പങ്കുവെച്ചത്. ബംഗാളി ഭാഷ സംസാരിക്കുന്ന സ്ത്രീ ഇദ്ദേഹത്തിന് സ്നേഹത്തോടെ ഭക്ഷണം വാരിനൽകുന്നത് വീഡിയോയിൽ കാണാം. സ്വന്തം കൈകൊണ്ട് ഭക്ഷണം വിളമ്പുകയും മുഴുവൻ ഭക്ഷണവും കഴിക്കണമെന്ന് തമാശരൂപേണ പറയുന്നുമുണ്ട്.

വീഡിയോക്ക് കീഴെ നിരവധിപേരാണ് കമന്റുകളുമായെത്തിയത്. ലോകത്തിന്റെ ഏത് കോണിൽ ആയാലും അമ്മമാരുടെ വാത്സല്യം ഒരുപോലെയാണെന്നും ഇന്ത്യയിലെ ആതിഥ്യം എന്നും ഹൃദയം കവരുന്നതാണെന്നും കമൻ്റുകളുണ്ട്. 

വിയറ്റ്നാമിലും ഇന്ത്യയിലും സഞ്ചരിച്ച് ഭക്ഷണം, സംസ്കാരം, പ്രദേശിക ജനതയുടെ നിത്യജീവിതം എന്നിവ ഒപ്പിയെടുക്കന്ന ട്രാവൽ വ്ളോഗറാണ് ഡസ്റ്റിൻ.