
വൈവിധ്യമാര്‍ന്ന ഇന്ത്യന്‍ സ്ട്രീറ്റ് ഫുഡിന്റെ രുചി ആരെയാണ് കൊതിപ്പിക്കാത്തത്? മസാലച്ചായയ്ക്കും ബ്രെഡ് പക്കോടയ്ക്കും പാനി പൂരിക്കുമെല്ലാം നിരവധി ആരാധകരാണുള്ളത്. വിദേശികള്‍ ഇന്ത്യന്‍ സ്ട്രീറ്റ് ഫുഡ് പരീക്ഷിക്കുന്നതിന്റെയും പാചകം ചെയ്യുന്നതിന്റെയുമെല്ലാം വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാറുണ്ട്. ഇപ്പോഴിതാ അമേരിക്കന്‍ സെലിബ്രിറ്റി ഷെഫും ബ്ലോഗറുമായ ഏയ്റ്റന്‍ ബെര്‍ണത് രുചിയൂറും ഗോള്‍ഡന്‍ ആലൂ ടിക്കി ചാട്ട് ഉണ്ടാക്കുന്ന വീഡിയോയാണ് സാമൂഹികമാധ്യമത്തില്‍ വൈറലായിരിക്കുന്നത്.
തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ബെര്‍ണത് ഈ വീഡിയോ പങ്കുവെച്ചത്. കഴിഞ്ഞദിവസങ്ങളില്‍ ബെര്‍ണത് നടത്തിയ ഇന്ത്യന്‍ പര്യടനത്തിനിടെയാണ് ആലൂ ടിക്കി ചാട്ട് പരീക്ഷിച്ചത്. ഇന്ത്യയില്‍നിന്ന് തിരിച്ചുവന്നതുമുതല്‍ ആ ചാട്ടിന്റെ രുചി വായില്‍നിന്നും പോകുന്നില്ലെന്നും അതിനാലാണ് വീട്ടിലെത്തിയപ്പോള്‍ ഇത് പരീക്ഷിക്കാന്‍ തീരുമാനിച്ചതെന്നും ബെര്‍ണാത് പറയുന്നു. ഒപ്പം, ഇതിന്റെ റെസിപ്പിയും അദ്ദേഹം പങ്കുവെയ്ക്കുന്നുണ്ട്.
ഉരുളക്കിഴങ്ങിന്റെ തൊലി പൊളിക്കുന്നതുമുതല്‍ ടിക്കിയോടൊപ്പമുള്ള പുതിന ചട്‌നിയും ടാമറിന്‍ഡ് ചട്‌നിയടും തയ്യാറാക്കുന്നതും സവാളയും മറ്റും ഉപയോഗിച്ച് ഇതിനെ ഗാര്‍ണിഷ് ചെയ്യുന്നതുംവരെ അദ്ദേഹം തന്റെ റീല്‍സിലൂടെ കാണിച്ചുതരുന്നുണ്ട്. രണ്ട് ദിവസം മുമ്പ് പങ്കുവെച്ച വീഡിയോയ്ക്ക് ഏകദേശം രണ്ടുലക്ഷത്തിലധികം കാഴ്ച്ച്ക്കാരെയാണ് ലഭിച്ചിരിക്കുന്നത്. 16,000 ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചു.
വ്യത്യസ്ത തരത്തിലുള്ള കമന്റുകളാണ് വീഡിയോയുടെ ഒപ്പം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. 'നിങ്ങളാണ് ശരിക്കുമുള്ള ഇന്ത്യന്‍ ഭക്ഷണപ്രേമി' എന്നും 'ഇന്ത്യന്‍ ഭക്ഷണത്തോട് നിങ്ങള്‍ക്കുള്ള ഭ്രമം കാണുമ്പോള്‍ എനിക്ക് ഭയങ്കര സന്തോഷം തോന്നുന്നെന്നു'മെല്ലാം ആളുകള്‍ അഭിപ്രായപ്പെട്ടു. ഈ വിഭവം പരീക്ഷിച്ചുനോക്കാന്‍ തങ്ങള്‍ക്ക് ധൃതിയായി എന്നും മറ്റൊരാരാധകന്‍ കമന്റ് ചെയ്തു.
Content Highlights: american blogger eiten bernath made indian street food golden aloo tikki chaat back in his home
Published: 08 Apr 2023, 02:16 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented