തനിക്ക് കുടല് കാന്‍സര്‍ വരാനുള്ള കാരണം അല്‍ഫാം അമിതമായി കഴിച്ചതാണെന്ന് കഴിഞ്ഞ ദിവസം നടന് സുധീര്‍ സുകുമാരന്‍ പറഞ്ഞിരുന്നു. ഇത് സാമൂഹികമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. തനിക്ക് അല്‍ഫാമിലെ കരിഞ്ഞ ഭാഗങ്ങള്‍ ഇഷ്ടമാണെന്നും അത് ഒട്ടേറെ കഴിക്കാറുണ്ടെന്നും ഇതാവാം കാന്‍സറിന് കാരണമായതെന്നുമായിരുന്നു സുധീര്‍ സുകുമാരന്‍ പറഞ്ഞത്.
എന്നാല്‍ അല്‍ഫാം മാത്രം കാന്‍സറിന് കാരണമാകാമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഗ്രില്‍ഡ് മീറ്റ് കരിച്ചുകഴിച്ചാല്‍ കെമിക്കലുകള്‍ കൂടുതല്‍ ഉണ്ടാവുമെന്നത് ശരിയാണ്. എന്നാല്‍, ഈ കെമിക്കലുകള്‍ കാന്‍സറിന് കാരണമാകുമോയെന്ന് കണ്ടെത്തിയിട്ടില്ലെന്ന് പ്രമുഖ ഗ്യാസ്ട്രോ എന്‍ട്രോളജിസ്റ്റായ ഡോ. രാജീവ് ജയദേവന് പറഞ്ഞു.
ഡോ. രാജീവ് ജയദേവന് മാത്രഭൂമി ന്യൂസിനോട് പറഞ്ഞത്:
കുടല് കാന്‍സറിന് അനവധി കാരണങ്ങളുണ്ട്. കുടല് കാന്‍സറിന് വ്യക്തമായ ഒറ്റക്കാരണം കണ്ടെത്തിയിട്ടില്ല. ഹൃദ്രോഗത്തെപ്പോലെ അനവധി ഘടകകങ്ങള്‍ ഒരുമിച്ചുചേരുമ്പോഴാണ് ഇത് കൂടുതല്‍ കണ്ടുവരുന്നത്.
അമിതമദ്യപാനം, പുകവലി, പാരമ്പര്യപ്രശ്നങ്ങള് എന്നിവ കാരണം കുടല് കാന്‍സര്‍ ഉണ്ടാവാം. പുരുഷന്മാര്ക്ക് സ്ത്രീകളേക്കാള്‍ 20% കുടല് കാന്‍സര്‍ സാധ്യത കൂടുതലാണ്. റെഡ് മീറ്റ്, പ്രോസസ്ഡ് മീറ്റ് എന്നിവയുടെ ഉപയോഗം എന്നിവ കുടല് കാന്‍സറിന് കാരണമാകാം. സന്തുലിതമായ ജീവിതരീതിയാണ് എല്ലാംകൊണ്ടും നല്ലത്. ഏതെങ്കിലുമൊരുഘടകം അമിതമായാല്‍ കാന്‍സറിനുള്ള സാധ്യത കൂടുതലാണ്.
അല്‍ഫാം കാന്‍സറിന് കാരണമാകാമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ല. അല്‍ഫാം ഗ്രില്‍ഡ് മീറ്റാണ്. ഗ്രീല്‍ഡ് മീറ്റുകള്‍ നൂറ്റാണ്ടുകളായി മനുഷ്യന് കഴിച്ചുവരുന്നുണ്ട്. തന്തൂരി ചിക്കന്‍ പോലും ഒരുതരം ഗ്രില്‍ഡ് മീറ്റാണ്. ഗ്രില്‍ഡ് മീറ്റ് കരിച്ചുകഴിച്ചാല്‍ കെമിക്കലുകള്‍ കൂടുതല്‍ ഉണ്ടാവുമെന്നത് ശരിയാണ്. ഈ കെമിക്കലുകള്‍ കാന്‍സറിന് കാരണമാകുമോയെന്ന് കണ്ടെത്തിയിട്ടില്ല.
അമിതമായി ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കുക. അമിതമായി ഇറച്ചി കഴിക്കുന്നവര്‍ ചിലപ്പോള്‍ മദ്യപിച്ചെന്നിരിക്കാം, പുകവലിച്ചെന്നിരിക്കാം, ജീവിതരീതിയില്‍ തന്നെ പലമാറ്റങ്ങളും ഉണ്ടായെന്നിരിക്കാം. അതുകൊണ്ട് അവര്‍ക്ക് കാന്‍സര്‍ സാധ്യതകള്‍ ഉണ്ടാവാം. വെജിറ്റേറിയനാണെന്ന് കരുതി കാന്‍സര്‍ വരില്ലെന്ന് ആരും ചിന്തിക്കേണ്ടതില്ല. ലക്ഷണങ്ങളുണ്ടായാല്‍ പരിശോധിക്കണം. ഒരു പ്രത്യേക ജീവിത രീതി പിന്തുടര്ന്നു എന്നതുകൊണ്ടുമാത്രം കാന്‍സര്‍ വരില്ല എന്ന് ആരും ചിന്തിക്കരുത്. കാന്‍സര്‍ ആര്‍ക്കും പിടിപെടാവുന്ന രോഗമാണ്.
Content Highlights: Actor Sudheer Sukumaran`s claim linking Al Faham to cancer sparks debate. Experts clarify
Published: 17 Feb 2025, 05:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented