പഴം കഴിക്കാത്തവർ വിരളമാണ്. എന്നാൽ കൊതിയോടെ വാങ്ങിവെക്കുന്ന പഴത്തിൻ്റെ തൊലി കറുത്തുപോകുന്നതാണ് പലരും നേരിടുന്ന പ്രധാന പ്രശ്നം. പഴം കൂടുതല്‍ നേരം പുതുമയോടെ സൂക്ഷിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.
പഴം വേഗത്തിൽ പഴകുന്നതിനു പിന്നിലെ കാരണം അറിഞ്ഞിരിക്കേണ്ടതുണ്ട്. പഴുപ്പ് വേഗത്തിലാക്കുന്ന പ്രകൃതിദത്ത ഹോര്‍മോണായ എഥിലീന്‍ വാതകം പഴം ഉത്പാദിപ്പിക്കുന്നുണ്ട്. സ്വാഭാവിക പ്രക്രിയയാണെങ്കിൽ തന്നെയും ചൂട്, ഈര്‍പ്പം അല്ലെങ്കില്‍ എഥിലീന്‍ ഉല്‍പ്പാദിപ്പിക്കുന്ന മറ്റ് പഴങ്ങളുടെ കൂടെ പഴം വെക്കുന്നത് എന്നിവ ഈ പ്രക്രിയയുടെ വേഗം കൂട്ടും. ഇവ നിയന്ത്രിക്കാനായാൽ പഴം അധികം ദിവസം സൂക്ഷിക്കാനായേക്കാം.
വെളിച്ചം വേണ്ടേ വേണ്ട
സൂര്യപ്രകാശം ഏല്‍ക്കാത്ത സ്ഥലങ്ങളിൽ സൂക്ഷിക്കാം. ജനാലകൾക്ക് അരികിൽ വെക്കുന്നത് ഒഴിവാക്കാം. പഴുക്കുന്നത് കൂടുതല്‍ മന്ദഗതിയിലാക്കാന്‍, തണ്ടുകള്‍ പ്ലാസ്റ്റിക് അല്ലെങ്കില്‍ അലുമിനിയം ഫോയില്‍ കൊണ്ട് പൊതിയുന്നത് സഹായിക്കും.
മറ്റു പഴങ്ങളുടെ ഒപ്പം വെക്കാതിരിക്കാം
ആപ്പിള്‍, അവോക്കാഡോ, തക്കാളി തുടങ്ങിയ പല പഴങ്ങളും ഉയര്‍ന്ന അളവില്‍ എഥിലീന്‍ വാതകം ഉത്പാദിപ്പിക്കുന്നുവയാണ്. . വാഴപ്പഴം പെട്ടെന്ന് തവിട്ടുനിറമാകുന്നത് തടയാന്‍, ഈ എഥിലീന്‍ ഉല്‍പ്പാദിപ്പിക്കുന്ന പഴങ്ങളില്‍ നിന്ന് പ്രത്യേകം മാറ്റി സൂക്ഷിക്കുക. ഇങ്ങനെ സൂക്ഷിക്കുന്നത് പഴത്തിന് ചുറ്റും മികച്ച വായുസഞ്ചാരം നല്‍കുകയും പഴുപ്പ് കൂടുതല്‍ മന്ദഗതിയിലാക്കുകയും ചെയ്യുന്നു. മുറിയിലെ താപനിലയില്‍ പ്ലാസ്റ്റിക് ബാഗുകളില്‍ പഴം സൂക്ഷിക്കുന്നതും ഒഴിവാക്കാം. ഈര്‍പ്പം അടിഞ്ഞുകൂടുന്നത് തവിട്ടുനിറമാകുന്നതിന് കാരണമായേക്കാം.
പഴം തൂക്കിയിടുന്നത് ചതവ് തടയുന്നതിനുള്ള ഒരു മാര്‍ഗമാണ്. പരന്ന പ്രതലങ്ങളിൽ വാഴപ്പഴങ്ങളില്‍ മര്‍ദ്ദം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. പഴത്തിന്റെ നിറം പെട്ടെന്ന് മാറുന്നതിന് ഇത് കാരണമാകും. തൂക്കിയിടുന്നത് പഴത്തിന് ചുറ്റും വായു തുല്യമായി സഞ്ചരിക്കാന്‍ കാരണമാകുന്നു.
Content Highlights: Learn simple tips to keep banana fresh for longer.
Published: 01 Nov 2025, 08:15 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented