പാകിസ്താൻ, സൗദി അറേബ്യ, തുർക്കി എന്നീ രാജ്യങ്ങൾ തമ്മിലുള്ള 'മക്ക കരാർ' ഇന്ത്യയ്ക്ക് വലിയ ഭീഷണിയാണെന്ന് ശശി തരൂർ എം.പി പറഞ്ഞു എന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. “മക്ക കരാർ ഈ മേഖലയുടെ തന്ത്രപരമായ അന്തരീക്ഷത്തെ മാറ്റിമറിച്ചു. ഇന്ത്യക്ക് ഇതിൻ്റെ പ്രത്യാഘാതങ്ങൾ അവഗണിക്കാനാവില്ല. അതിനാൽ മക്ക കരാർ ഇന്ത്യയ്ക്ക് ഒരു ഭീഷണിയാണ്, സൗദി അറേബ്യയോട് ഇന്ത്യ ഇതിൽ വിശദീകരണം തേടണം” എന്ന് ശശിതരൂർ പറയുന്നതാണ് ദൃശ്യങ്ങളിൽ. എന്നാൽ, വിശദമായ അന്വേഷണത്തിൽ ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ മറ്റൊന്നാണെന്ന് കണ്ടെത്തി.
അന്വേഷണം
വൈറലായ വീഡിയോയിൽ 'അൽ അറേബ്യ ഇംഗ്ലീഷ്' എന്ന വാർത്താ ചാനലിന്‍റെ ലോഗോ കാണാം. ഈ സൂചനകളെല്ലാം അടിസ്ഥാനമാക്കി നടത്തിയ പരിശോധനയിൽ, അൽ അറേബ്യയുടെ യൂട്യൂബ് ചാനലിൽ 2026 സെപ്റ്റംബർ 23-ന് പ്രസിദ്ധീകരിച്ച ശശി തരൂരിൻ്റെ അഭിമുഖത്തിന്‍റെ പൂർണരൂപം ലഭിച്ചു. അഭിമുഖത്തിൽ മക്ക സംയുക്ത പ്രതിരോധ കരാറിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകയുടെ ചോദ്യത്തിന് തരൂർ നൽകിയ മറുപടി വൈറൽ വീഡിയോയിലുള്ളതിൽനിന്ന് തികച്ചും വ്യത്യസ്തമാണ്. ഈ കരാർകൊണ്ട് പ്രായോഗികമായി യാതൊരു പ്രത്യാഘാതങ്ങളും ഉണ്ടായതായി കാണുന്നില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും തരൂർ പറയുന്നതാണ് അഭിമുഖത്തിൽ.
വൈറൽ വീഡിയോ സൂക്ഷമമായി നിരീക്ഷിച്ചാൽ ഇതിൽ കേൾക്കുന്ന സംഭാഷണവും ശശി തരൂറിൻ്റ ചുണ്ടുകളുടെ ചലനവും തീർത്തും വ്യത്യസ്തമാണെന്ന് കാണാം. സാധാരണയായി ഇത്തരം പിഴവുകൾ എ ഐ നിർമിത ദൃശ്യങ്ങൾക്കാണ് വരാറുള്ളത്. വീഡിയോ എ ഐ നിർമിതമാകമെന്ന സൂചനയാണിത് നൽകുന്നത്. തുടർന്ന് എ ഐ ഡിറ്റക്ഷൻ ടൂൾ ഉപയോഗിച്ച് വീഡിയോ പരിശോധിച്ചു. ദൃശ്യങ്ങൾ 90 ശതമാനവും എ ഐ നിർമ്മിതമാണെന്ന ഫലമാണ് ലഭിച്ചത്.
വാസ്തവം
ഈ പ്രചാരണം വ്യാജമാണ്. പ്രചരിക്കുന്ന വീഡിയോ എ ഐ നിർമിതം.
Content Highlights: Viral video claims Shashi Tharoor said the Makkah pact is a threat to India., Investigation revealed the original 2026 Al Arabiya interview shows Tharoor said there is no need for concern., AI detection tools confirmed the viral video is 90% AI-generated
Published: 29 Sept 2026, 06:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented