കൊൽക്കത്ത വിമാനത്താവളത്തിന് സമീപമുള്ള 136 വർഷം പഴക്കമുള്ള "ഘോറി ജമാ മസ്ജിദ്" രാമക്ഷേത്രം നിർമ്മിക്കുന്നതിനായി തകർക്കുന്നു എന്ന അവകാശവാദത്തോടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ, വർഗീയനിറം നൽകി പ്രചരപ്പിക്കുന്ന ഈ വീഡിയോയുടെ സത്യാവസ്ഥ മറ്റൊന്നാണ് എന്ന് പരിശോധനയിൽ വ്യക്തമായി.
അന്വേഷണം
വീഡിയോയിലെ കീഫ്രെയിമുകളെടുത്ത് റിവേഴ്സ് ഇമേജ് സെർച്ച് ചെയ്തു അന്വേഷിച്ചു. ഈ ദൃശ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ളതല്ലെന്നും ബംഗ്ലാദേശിൽ നിന്നുള്ളതാണെന്നുമുള്ള തെളിവുകൾ കണ്ടെത്തി. ഈ സംഭവത്തെക്കുറിച്ച് ചില ബംഗ്ലാദേശി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ വൈറൽ വീഡിയോയിൽ നിന്നുള്ള സ്ക്രീൻഷോട്ടുകളാണ് വാർത്താ ചിത്രമായി നൽകിയിരിക്കുന്നത്
പത്ത് വയസ്സുകാരിയായ കംറൂൺ നഹർ കൊളി എന്ന പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ മുസ്തഫയുടെ വീട് രോഷാകുലരായ നാട്ടുകാർ ആക്രമിച്ചു തകർത്തതുമായി ബന്ധപ്പെട്ടാണ് വാർത്ത. ബംഗ്ലാദേശിലെ ഇംഗ്ലീഷ് ദിനപത്രമായ ദി ഡെയ്‌ലി ഒബ്‌സർവർ (The Daily Observer) പങ്കുവെച്ച റിപ്പോർട്ടുകൾ പ്രകാരം, ബംഗ്ലാദേശിലെ പബ്ന ജില്ലയിലുള്ള കുലുനിയ ഗ്രാമത്തിലായിരുന്നു ഈ സംഭവം നടന്നത്. പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ രണ്ട് പ്രതികളുടെ വീടുകളും നാട്ടുകാർ തല്ലിത്തകർത്തിരുന്നു. ഈ സംഭവത്തിൻ്റെ ദൃശ്യങ്ങൾ എടുത്താണ് കൊൽക്കത്തയിൽ പള്ളി പൊളിച്ചു എന്ന വ്യാജ അടിക്കുറിപ്പോടെ പ്രചരിപ്പിക്കുന്നത് എന്നു വ്യക്തമായി.
https://www.youtube.com/shorts/x35GdGyLDZc
വാസ്തവം
ഇത് വ്യാജപ്രചരണമാണ്. ബംഗ്ലാദേശിൽ കൊലക്കേസ് പ്രതിയുടെ വീട് നാട്ടുകാർ തകർത്തതിന്‍റെ ദൃശ്യങ്ങളാണ് കൊൽക്കത്തയിലെ പള്ളി പൊളിച്ചു എന്ന പേരിൽ തെറ്റായി പ്രചരിപ്പിക്കുന്നത്.
Content Highlights: Viral video falsely claims a 136-year-old mosque in Kolkata was demolished for Ram Mandir., Fact check reveals the footage is actually from Bangladesh, showing a murder accused's house being attacked by locals., The incident involves the murder of a 10-year-old girl in Pabna district, Bangladesh., The video has no connection to India or any mosque demolition.
Published: 28 Sept 2026, 06:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented