സൈനികരെ ഒരു സംഘം യുവാക്കൾ റോഡിൽ തടഞ്ഞു നിർത്തുകയും മർദ്ദിക്കുകയും ചെയ്യുന്നൊരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മോദി സർക്കാർ അധികേരത്തിലേറും മുൻപ് രാജ്യത്തെ സൈനികരുടെ അവസ്ഥ ഇതായിരുന്നു എന്ന അവകാശവാദത്തോടെയാണ് ഇത്.
വീഡിയോയ്‌ക്കൊപ്പം നൽകിയിരിക്കുന്ന കുറിപ്പിൽ പറയുന്നത് - 'മോദി ഗവൺമെന്റ് വരുന്നതിനു മുൻപുള്ള ഇന്ത്യൻ പട്ടാളക്കാരുടെ അവസ്ഥ ഇതായിരുന്നു .ഇത് വളരെ ഭയാനകമായ രോഗമാണ്. ആ കഴിഞ്ഞ നാളുകൾ തിരികെ കൊണ്ടുവരില്ല,ആ നാളുകൾ എന്റെ സൈനികരെ കാണിക്കില്ല എന്ന് ഞാൻ ഈ മണ്ണിൽ സത്യം ചെയ്യുന്നു...വന്ദേമാതരം' ഫേസ്ബുക്ക് പോസ്റ്റ് കാണാം
അന്വേഷണം
3 മിനുറ്റിലധികം ദൈർഘ്യമുള്ള വീഡിയോയാണ് പ്രചരിക്കുന്നത്. ഇതിൽ യുവാക്കളുടെ ഒരു സംഘം റോഡിലൂടെ നടന്നു പോകുന്ന സൈനികർക്കെതിരെ മുദ്രാവാക്യം മുഴക്കുന്നതും കൂകി വിളിക്കുന്നതും അവരോട് തിരികെ പോകാൻ ആവശ്യപ്പെടുന്നതും കേൾക്കാം. ഇതിനിടെ ഒരു യുവാവ് സൈനികനെ പിറകിൽ നിന്ന് ആക്രമിക്കുന്നതും മറ്റ് യുവാക്കൾ ഇയാളെ തടയുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാൽ സൈനികർ ഇതിലൊന്നും പ്രകോപിതരാകാതെ സംയമനത്തോടെ നടന്നു നീങ്ങുകയാണ് ചിയ്യുന്നത്.
വൈറൽ വീഡിയോയുടെ കീഫ്രെയ്മുകൾ റിവേഴ്സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ പരിശോധിച്ചതിൽ നിന്നും സമാന ദൃശ്യങ്ങൾ ഉൾക്കൊള്ളുന്ന മാധ്യമ വാർത്തകൾ കണ്ടെത്തി. ദേശീയ മാധ്യമമായ ഫിനാൻഷ്യൽ എക്‌സ്പ്രസ്സ് 2017 ഏപ്രിൽ 12-ന് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ഈ ദൃശ്യങ്ങൾ നൽകിയിട്ടുണ്ട്.
ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം, 2017 ഏപ്രിൽ 9-ന് കശ്മീരിലെ ബുദ്ഗാമിലായിരുന്നു പ്രസ്തുത സംഭവം. ശ്രീനഗർ ലോക്‌സഭ സീറ്റിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനിടെയായിരുന്നു ഇത്. വോട്ടെടുപ്പ് ദിവസം ശ്രീനഗറിലും പരിസര പ്രദേശങ്ങളിലും അക്രമ സംഭവങ്ങൾ ഉണ്ടാവകുയും ഇത് പോലീസ് വെടിവെപ്പിൽ കലാശിക്കുകയും ചെയ്തിരുന്നു. ബുദ്ഗാമിൽ ഏഴു പേരായിരുന്നു അന്ന് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. ഇതിൻറെ തുടർച്ചയായിട്ടയിരുന്നു തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്ന സൈനികർക്ക് നേരെ ബുദ്ഗാമിലെ ക്രൽപോറ ചദൂര പ്രദേശത്ത് വച്ച് ഇങ്ങനൊരു സംഭവം നടന്നത്. ദൃശ്യങ്ങൾ വൈറലായതോടെ രാജ്യത്തുടനീളം വൻ പ്രതിഷേധം ഉയരുകയും സംഭവത്തിൽ ഉൾപ്പെട്ട പലരെയും പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
ദേശീയ മാധ്യമമായ എൻഡിടിവി ഈ സൈനികരെ നേരിൽ കാണുകയും അവരുടെ പ്രതികരണമെടുക്കുകയും ചെയ്തിരുന്നു. തങ്ങൾക്കെതിരെ വന്ന ആൾക്കൂട്ടത്തിൽ പ്രായമായവരും കുട്ടികളും സ്ത്രീകളും ഉണ്ടായിരുന്നതിനാലാണ് തിരിച്ച് ബലപ്രയോഗം നടത്താതിരുന്നതെന്നാണ് സൈനികർ വ്യക്തമാക്കിയത്.
https://ndtv.in/india/crpf-jawan-who-was-kicked-pushed-by-a-mob-in-kashmir-tells-ndtv-protesters-unarmed-were-just-a-group-1683888
2014-2019 വരെയായിരുന്നു പ്രഥമ മോദി സർക്കാർ അധികാരത്തിലിരുന്നത്. പ്രചരിക്കുന്ന വീഡിയോയിൽ കാണുന്ന സംഭവം നടന്നത് 2017 ഏപ്രിലിൽ മോദി ഭരണകാലത്തും.
വാസ്തവം
പ്രചരിക്കുന്ന വീഡിയോയിൽ കാണുന്ന സംഭവം നടന്നത് കോൺഗ്രസ് ഭരണകാലത്തല്ല. 2017-ൽ ആദ്യ നരേന്ദ്രമോദി സർക്കാർ അധികാരത്തിലിരിക്കെ ആയിരുന്നു ഇത്.
(ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കളക്ടീവിന്റെ ഭാഗമായി ഇന്ത്യ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട് ചെക്ക്.)
Content Highlights: A group of youths can be heard shouting and shouting slogans against the soldiers
Published: 21 May 2024, 11:36 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented