പ്ലസ്ടു ഫലപ്രഖ്യാപനത്തിനിടെ വിദ്യാർത്ഥികളുടെ എണ്ണം തെറ്റായി പറഞ്ഞതും രാജ്യത്തെ സംസ്ഥാനങ്ങളുടെ എണ്ണം മാറിപ്പോയതും സഭയിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം സംബന്ധിച്ച പ്രതികരണവും തുടങ്ങി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പലപ്പോഴായി ട്രോളുകൾക്ക് ഇരയായിട്ടുണ്ട്. 

To advertise here,

ഇപ്പോഴാകട്ടെ, ശിവൻകുട്ടിയെ പരിഹസിച്ചുകൊണ്ട് ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ, ഈ ചിത്രം എഡിറ്റ് ചെയ്ത് നിർമ്മിച്ചതാണ് എന്നതാണ് യാഥാർത്ഥ്യം. വിശദാംശങ്ങൾ വായിക്കാം.

അന്വേഷണം

പരിശോധനയിൽ  ശിവൻകുട്ടിയെ പരഹിസിച്ചു കൊണ്ടുള്ള തലക്കെട്ടുകളോടൊപ്പം ഈ ചിത്രം യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും പങ്കുവച്ചതായി കണ്ടെത്തി. 

 

 

ആദ്യമായല്ല ഈ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് എന്ന് അന്വേഷണത്തിൽ വ്യക്തമായി. നേരത്തെ, 2021-ലും 2022-ലും ഇതേ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 


 
https://www.facebook.com/2507906682554885/photos/a.2547079738637579/5436063496405841/?type=3&locale=ms_MY&paipv=0&eav=Afa8BpcFHXkrwHs_qNS-AhxCDn-vN7PQlWSitSoAz76gttnvobPm7hDLhLLtENiYDAQ&_rdr 

വി. ശിവൻകുട്ടി ഒരു പുസ്തകം തലകീഴായി തുറന്ന് പിടിച്ചിരിക്കുന്നതാണ് പ്രചരിക്കുന്ന ചിത്രത്തിൽ. പ്രമുഖ മാർക്‌സിസ്റ്റ് സൈദ്ധാന്തികനും ശിവൻകുട്ടിയുടെ ഭാര്യാപിതാവുമായ പി. ഗോവിന്ദ പിള്ളയുടെ ജീവചരിത്ര പുസ്തകമാണത്. വിശദമായ പരിശോധനയിൽ മന്ത്രിതന്നെ ഇതിന്റെ യഥാർത്ഥ ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചതായി കണ്ടെത്തി. 2019 ജൂലൈ 25-നായിരുന്നു അദ്ദേഹം ഫോട്ടോ എഫ്.ബിയിൽ പോസ്റ്റ് ചെയ്തത്. 

 


ശിവൻകുട്ടി തന്നെ സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രം എഡിറ്റ് ചെയ്താണ് വ്യാജപ്രചാരണമെന്ന് ഇതിൽനിന്നു വ്യക്തമായി.

വാസ്തവം

'വായനാശീലം കാണിക്കാൻ ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ പുസ്തകം തലതിരിഞ്ഞു പോയി' എന്ന വാദത്തോടെ മന്ത്രി വി. ശിവൻകുട്ടിക്കെതിരായി നടക്കുന്ന പ്രചാരണം വ്യാജമാണ്.  2019-ൽ ശിവൻകുട്ടി തന്നെ എഫ്.ബിയിൽ പങ്കുവച്ച ചിത്രം എഡിറ്റ് ചെയ്താണ് തെറ്റായി പ്രചരിപ്പിക്കുന്നത്.