പാർട്ടി നടപടി നേരിട്ട ബിജെപി മുന് ദേശീയ വക്താവ് നൂപുർ ശർമ ഡല്ഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി എന്ന വാദത്തോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില് പ്രചരിക്കുന്നുണ്ട്. ബിജെപിയുടെ ഭാവി മുഖ്യമന്ത്രി സ്ഥാനാർത്ഥിയായേക്കാവുന്ന നേതാവാണ് നൂപുർ എന്നാണ് പ്രചരിക്കുന്ന സന്ദേശത്തില് പറയുന്നത്. എന്നാല് ഈ വീഡിയോ മുന്വർഷത്തേതാണെന്ന് പരിശോധനയില് കണ്ടെത്തി.
അന്വേഷണം

വെറും 16 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ആണ് പ്രചരിക്കുന്നത് ഇതില് കാവി നിറത്തിലുള്ള ഷാളും കഴുത്തിലണിഞ്ഞ് കാവിക്കൊടിയും പിടിച്ച് നടന്നു വരുന്ന നൂപുർ ഷർമ്മയെ കാണാം. ഒരു സുരക്ഷാ ഉദ്യോഗസ്ഥനെയും കാവി ഷാളണിഞ്ഞ പ്രവർത്തകരെയും ഇവർക്കൊപ്പം ദൃശ്യങ്ങളില് കാണാം. പ്രചരിക്കുന്ന വീഡിയോയിലെ കീ ഫ്രേമുകളെടുത്ത് റിവേഴ്സ് ഇമേജ് സർച്ച്ചെയ്തതില് നിന്നും ഇതേ ദൃശ്യങ്ങള് ഉള്പ്പെടുന്ന ഒരു എക്സ് പോസ്റ്റ് ലഭിച്ചു.
2024 ജനുവരി 14നാണ് ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്. അതായത് പ്രചരിക്കുന്ന ദൃശ്യങ്ങള് ഇപ്പോഴത്തേതല്ല എന്ന് സാരം. ‘ രാം മന്ദിർ പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ജൻ ജാഗരൺ യാത്രയിൽ സസ്പെൻഡ് ചെയ്യപ്പെട്ട ബിജെപി നേതാവ് നൂപുർ ശർമ്മ പങ്കെടുത്തു’ എന്നാണ് പോസ്റ്റില് നല്കിയിരിക്കുന്ന വിവരണം.
പോസ്റ്റിലെ വിവരങ്ങള് ഉപയോഗിച്ച് കീ വേർഡ് സർച്ച് ചെയ്തതില് നിന്നും ഇതുമായി ബന്ധപ്പെട്ട മാധ്യമ വാർത്തകള് ലഭിച്ചു. അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയ്ക്ക് മുന്നോടിയായി ഹിന്ദു സംഘടനകള് ഡല്ഹിയില് സംഘടിപ്പിച്ച ജന് ജാഗരണ് യാത്രയില് നൂപുർ പങ്കെടുത്തതിന്റെ ചിത്രങ്ങള് അടക്കമുള്ളതാണ് റിപ്പോർട്ടുകള്. മാത്രമല്ല, ഹിന്ദി വാർത്താ ചാനലായ ആജ് തക് സംപ്രേഷണം ചെയ്ത വാർത്തയും പരിശോധനയില് കണ്ടെത്തി.
പ്രചരിക്കുന്ന ദൃശ്യങ്ങള് ഡല്ഹി നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതല്ല എന്ന് സ്ഥിരീകരിച്ചു. തുടർന്ന് നൂപുർ ശർമ്മയെ പാർട്ടിയില് നിന്ന് സസ്പെന്റെ ചെയ്ത നടപടി ബിജെപി പിന്വലിച്ചോ എന്ന് അന്വേഷിച്ചു. എന്നാല് അത്തരം വിവരങ്ങളൊന്നും കണ്ടെത്താനായില്ല.

വാസ്തവം
ബിജെപി മുന് ദേശീയ വക്താവ് നൂപുർ ശർമ ഡല്ഹി നിയമസഭാ തിരഞ്ഞെടുപ്പില് പാർട്ടിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങി എന്ന വാദം തെറ്റാണ്. അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠ ചടങ്ങിന് മുന്നോടിയായി 2024 ജനുവരിയില് ഡല്ഹിയില് നടന്ന ജന് ജാഗരണ് യാത്രയില് നൂപുർ പങ്കെടുത്തതിന്റെ ദൃശ്യങ്ങളാണിത്.
Content Highlights: Fact Check: Nupur Sharma`s Delhi Campaign Video
Published: 25 Jan 2025, 09:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented