കരൂർ വൈശ്യ ബാങ്കിന്‍റെ (കെ.വി.ബി) പേരിൽ ഒരു വ്യാജ സന്ദേശം വാട്സ് ആപ്പിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കെവൈസി എത്രയും പെട്ടന്ന് പുതുക്കിയില്ലെങ്കിൽ അക്കൗണ്ട് മരവിപ്പിക്കും എന്നാണ് ബാങ്ക് ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള ഈ വ്യാജ മുന്നറിയിപ്പിൽ പറയുന്നത്. ഉപഭോക്താക്കളുടെ പണവും വ്യക്തിഗത വിവരങ്ങളും ചോർത്താനുള്ള സൈബർ തട്ടിപ്പാണിത് എന്നതാണ് യാഥാർത്ഥ്യം
എന്താണ് സന്ദേശം?
കെ.വി.ബി ബാങ്ക് പുറപ്പെടുവിച്ചതെന്ന തരത്തിൽ ഒരു കത്ത് ഇതിൽ കാണാം. അതിൽ പറയുന്നത്- "പ്രിയപ്പെട്ട ഉപഭോക്താവേ നിങ്ങളുടെ കരൂർ വൈശ്യ ബാങ്ക് അക്കൗണ്ട് ഇന്ന് സസ്‌പെൻഡ് ചെയ്യപ്പെടും. മുൻപ് നൽകിയ ആധാറും പാൻ കാർഡും അപ്‌ഡേറ്റ് ചെയ്യപ്പെട്ടിട്ടില്ല. കരൂർ വൈശ്യ ബാങ്ക് APK ഡൗൺലോഡ് ചെയ്ത് നിങ്ങളുടെ KYC അപ്‌ഡേറ്റ് ചെയ്യുക”ഈ കത്തിനൊപ്പം കരൂർ വൈശ്യ ബാങ്ക് കെവൈസി അപ്ഡേറ്റ് എന്ന പേരിൽ ഒരു എപികെ ഫയലുമുണ്ട്.
രഞ്ജിത്ത് ഡോഗ് സ്വാഡ് എന്ന പേരിലുള്ള വാട്സ് ആപ്പ് ബിസിനസ്സ് അക്കൗണ്ടിൽ നിന്നാണ് ഈ സന്ദേശം വന്നിരിക്കുന്നത്. ബാങ്കുകളുടെ ഔദ്യോഗിക വാട്സ്ആപ്പ് അക്കൗണ്ടുകൾക്ക് സാധാരണയായി ‘വെരിഫൈഡ് ടിക്ക്’ മാർക്ക് ഉണ്ടാകും കൂടാതെ ഔദ്യോഗിക പേരും ബാങ്ക് ലോഗോയും ഉറപ്പായുംകാണും . ഇതിൽ അവയൊന്നുമില്ലെന്ന് മാത്രമല്ല എപികെ ഫയലാണ് മുന്നറിയിപ്പ് സന്ദേശത്തോടൊപ്പം അയച്ചിരിക്കുന്നത്.
എന്താണ് APK?
ആൻഡ്രോയിഡ് ഫോണുകളിൽ ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യാൻ ഉപയോഗിക്കുന്ന ഫയൽ ഫോർമാറ്റാണ് ആൻഡ്രോയിഡ് പാക്കേജ് കിറ്റ് എന്ന apk. ഗൂഗിൾ പ്ലേ സ്റ്റോറിന് പുറത്തുനിന്നും ഇത്തരത്തിൽ ഫയലുകൾ ഇൻസ്റ്റാൾ ചെയ്യുന്നത് വലിയ സുരക്ഷാ ഭീഷണിയാണ്. ഇതിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡ് ആകുന്നത് നിങ്ങളുടെ ഡിവൈസിൽ നിന്നും നിർണായക വിവരങ്ങൾ ചോർത്തുന്ന ഒരു ആപ്പ് ആയിരിക്കും. ആയതിനാൽ സന്ദേശത്തിനൊപ്പം ലഭിക്കുന്ന എപികെ ഫയലിൽ ക്ലിക്ക് ചെയ്യരുത്. ബാങ്കുകളോ മറ്റ് ഔദ്യോഗിക സ്ഥാപനങ്ങളോ ഇത്തരം എ.പി.കെ ഫയലുകൾ വാട്സ്ആപ്പ് വഴി ഒരിക്കലും അയച്ചു തരില്ല.
വ്യാജ ആപ്പിലൂടെ ഫോണിലേക്ക് അപകടകാരികളായ മാൽവെയറുകൾ കയറിക്കൂടും. ബാങ്കിംഗ് പാസ്‌വേഡ്, അക്കൗണ്ട് വിവരങ്ങൾ, ഒടിപി എന്നിവ തട്ടിപ്പുകാർക്ക് ചോർത്തി നൽകാൻ ഇത്തരം ആപ്പുകൾക്ക് സാധിക്കും. ഫോണിലെ എസ്.എം.എസ്, കോൾ ലോഗ്, ഗാലറി, ഫോൺ കോൺടാക്റ്റ് എന്നിവ നിയന്ത്രിക്കാനും തട്ടിപ്പുകാർക്ക് കഴിയും. റിമോട്ട് ആക്സസ് വഴി ഫോൺ പൂർണ്ണമായും തട്ടിപ്പുകാരുടെ നിയന്ത്രണത്തിലാകാനും ഇത് വഴിവച്ചേക്കും
ആയതിനാൽ വാട്സ്ആപ്പിലോ മറ്റ് മെസ്സേജിംഗ് ആപ്പുകളിലോ ലഭിക്കുന്ന APK ഫയലുകൾ യാതൊരു കാരണവശാലും ഡൗൺലോഡ് ചെയ്യുകയോ ഓപ്പൺ ചെയ്യുകയോ ചെയ്യരുത്. ബാങ്കിംഗ് ആപ്പുകൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ മാത്രം ഡൗൺലോഡ് ചെയ്യുക.
ഏതെങ്കിലും തരത്തിൽ തട്ടിപ്പിനിരയാവുകയോ പണം നഷ്ടപ്പെടുകയോ ചെയ്താൽ ഉടൻ തന്നെ 1930 എന്ന നാഷണൽ സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പറിലോ cybercrime.gov.in എന്ന വെബ്‌സൈറ്റ് വഴിയോ പരാതി രജിസ്റ്റർ ചെയ്യുകയും വേണം.
കരൂർ വൈശ്യ ബാങ്കിന്‍റെ പേരിൽ വ്യാജ പ്രചാരണം നടക്കുന്നത് ശ്രദ്ധയിൽപ്പെട്ട ബാങ്ക് അധികൃതരും തങ്ങളുടെ സമൂഹമാധ്യമ പേജുകൾവഴി ഈ ചതിക്കുഴിയിൽ വീഴരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Content Highlights: Fraudulent WhatsApp messages claiming KVB account suspension., The danger of installing APK files for KYC updates., How malware steals banking credentials and personal data., Official channels for reporting cybercrime (1930 and cybercrime.gov.in)., Verification tips for official bank communication.
Published: 22 Jul 2026, 09:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented