കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായി സമൂഹമാധ്യമങ്ങളിൽ  വ്യാപകമായൊരു പ്രചാരണം നടക്കുന്നുണ്ട്. ലോക്കോ പൈലറ്റുമാർക്കൊപ്പം ചർച്ച നടത്തി എന്ന വാദത്തോടെ രാഹുൽ സമൂഹമാധ്യമമായ എക്‌സിൽ പങ്കുവച്ച ചിത്രത്തിലുള്ള ആരും തന്നെ ലോക്കോ പൈലറ്റോ റെയിൽവേ ജീവനക്കാരോ അല്ലെന്ന് റെയിൽവേ സ്ഥിരീകരിച്ചു എന്നാണ് ആരോപണം. റെയിൽവേ സമരത്തിലൂടെ രാജ്യം പൂർണ്ണമായും സ്തംഭിപ്പിക്കുക എന്നായിരുന്നു രാഹുലിന്റെ ലക്ഷ്യമെന്നും എന്നാൽ ജീവനക്കാർ കൂടെ നിൽക്കാതെ വന്നതോടെ ആൾക്കാരെ  വേഷം കെട്ടി ഇറക്കുകയായിരുന്നുവെന്നും പ്രചരിക്കുന്ന പോസ്റ്റിൽ പറയുന്നുണ്ട്. 

To advertise here,

എന്നാൽ ഈ പ്രചാരണം വ്യാജമാണെന്ന് പരിശോധനയിൽ കണ്ടെത്തി. 

 

 

അന്വേഷണം

 

 

 

രാഹുൽ ഗാന്ധിയുടെ ഇൻസ്റ്റഗ്രാം, എക്‌സ് അക്കൗണ്ടുകളിൽ ലോകോ പൈലറ്റുമാരുമായി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങളും വീഡിയോയും പങ്കുവച്ചിട്ടുണ്ട്. രാജ്യത്തെ പലഭാഗങ്ങളിൽ നിന്നായി വന്ന 50 ലോക്കോ പൈലറ്റുമാരുമായി ഡൽഹിയിൽവച്ച് കൂടിക്കാഴ്ച് നടത്തിയെന്നും ഈ സർക്കാരിന് കീഴിൽ ലോക്കോ പൈലറ്റുമാരുടെ ജീവിതം താളം തെറ്റിയിരിക്കുകയാണെന്നുമാണ് രാഹുലിന്റെ പോസ്റ്റിൽ പറയുന്നത്. അവരുടെ അവകാശങ്ങളും തൊഴിൽ സാഹചര്യങ്ങളും മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യ സഖ്യം പാർലമെന്റിൽ ശബ്ദം ഉയർത്തുമെന്നും പോസ്റ്റിലുണ്ട്. 

ജൂലൈ അഞ്ചിന് നടന്ന ഈ കൂടിക്കാഴ്ച സംബന്ധിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ജീവനക്കാരുടെ കുറവുമൂലം അവിശ്രമം ജോലി ചെയ്യേണ്ടി വരുന്നതിന്റെ ബുദ്ധിമുട്ടാണ് ലോകോ പൈലറ്റുമാർ പ്രധാനമായും ഉന്നയിച്ചത് എന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ വാർത്തയിൽ പറുയന്നത്. 

placeholder
ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച വാർത്തയുടെ സ്‌ക്രീൻഷോട്ട്

https://timesofindia.indiatimes.com/india/rahul-gandhi-meets-railways-loco-pilots-they-complain-of-inadequate-rest/articleshow/111520712.cms 

 

 

കൂടിക്കാഴ്ച നടത്തിയ ജീവനക്കാർ ഡൽഹി ഡിവിഷനിൽ നിന്നുള്ളവരല്ല, മറിച്ച് പുറത്തുനിന്നുള്ളവരാകാമെന്ന് നോർത്തേൺ റെയിൽവേയിലെ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ദീപക് കുമാർ ദേശീയ വാർത്താ ഏജൻസിയായ എ.എൻ.ഐക്ക് നൽകിയ പ്രതികരണത്തിൽ പറയുന്നുണ്ട്. 

https://aninews.in/news/national/general-news/not-from-our-lobby-northern-railway-cpro-on-rahul-gandhis-interactions-with-loco-pilots20240705191433/#google_vigne-tte 

എന്നാൽ, റെയിൽവേയുടെ ഈ വാദത്തിനെതിരെ ലോക്കോ പൈലറ്റുമാരുടെ  സംഘടനകൾ രംഗത്ത് വന്നിരുന്നു. ചർച്ചയിൽ പങ്കെടുത്തവരുടെ ഡിവിഷനുകളും വർക്ക് സോണുകളും ഏതാണെന്നത് അപ്രധാനമാണെന്നും ഒരേ സാഹചര്യമാണ് തങ്ങൾ നേരിടന്നത് എന്നുമായിരുന്നു അവരുടെ വാദം. 

ഡൽഹിയിൽ നിന്നുള്ളവരുമായി മാത്രമല്ല, വിവിധ റെയിൽ ഡിവിഷനുകളിൽ നിന്നുള്ള ലോക്കോ പൈലറ്റുമാരുമായും രാഹുൽ സംവദിച്ചതായാണ് ഓൾ ഇന്ത്യ ലോക്കോ റണ്ണിംഗ് സ്റ്റാഫ് അസോസിയേഷന്റെ സൗത്ത് സോൺ പ്രസിഡന്റ് ആർ. കുമരേശൻ ദി ഹിന്ദു പത്രത്തോട് വ്യക്തമാക്കിയത്. രാഹുലുമായുള്ള കൂടിക്കാഴ്ച സംഘടിപ്പിച്ചതിൽ ഇദ്ദേഹം മുഖ്യ പങ്ക് വഹിച്ചതായി ഹിന്ദു പ്രസിദ്ധീകരിച്ച വാർത്തയിൽ പറയുന്നുണ്ട്.

placeholder
ദി ഹിന്ദു പ്രസിദ്ധീകരിച്ച വാർത്തയുടെ സ്‌ക്രീൻഷോട്ട്

https://www.thehindu.com/news/national/railways-says-rahul-gandhi-met-drivers-from-outside-we-have-similar-issues-counter-unions/article68374602.ece 

രാഹുലിനൊപ്പമുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ലോക്കോ പൈലറ്റുമാർ ന്യൂസ് നേഷൻ എന്ന ഡിജിറ്റൽ വാർത്താ മാധ്യമത്തിന് നൽകിയ അഭിമുഖവും കണ്ടെത്തി. ചർച്ചയിൽ പങ്കെടുത്ത ഇന്ത്യ ലോക്കോ റണ്ണിംഗ് സ്റ്റാഫ് അസോസിയേഷൻ ജനറൽ സെക്രട്ടറി  എ.കെ. റാവത്ത്, പിന്റു റോയി ഉൾപ്പടെയുള്ളവർ കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ ഇതിൽ പങ്കുവയ്ക്കുന്നുണ്ട്.

 

വാസ്തവം

റെയിൽവേ ജീവനക്കാരുമായല്ല രാഹുൽ ഗാന്ധി ചർച്ച നടത്തിയതെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. വിവിധ റെയിൽ ഡിവിഷനുകളിൽ നിന്നുള്ള ലോക്കോ പൈലറ്റുമാർ ചർച്ചയിൽ പങ്കെടുത്തതായി സംഘടനാ നേതാക്കൾ മാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.