ജമ്മു കശ്മീരിലെ കിഷ്ത്വാറിലുള്ള കുന്നുകളിൽ ഇന്ത്യൻ വ്യോമസേനയുടെ (IAF) വിമാനം തകർന്നു എന്ന വാദത്തോടെ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മഞ്ഞുമൂടിയ മലനിരകൾക്കിടയിൽ നിന്ന് പുകപടലങ്ങൾ ഉയരുന്നതാണ് ചിത്രത്തിൽ.
“ഇന്ത്യയുടെ അധീനതയിലുള്ള ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം തകർന്നു വീണു. വ്യോമ പ്രതിരോധ സംവിധാനം തകരാറിലായതിനെ തുടർന്നാണ് യുദ്ധവിമാനം വീണത്” എന്നാണ് പ്രചരിക്കുന്ന പോസ്റ്റിനൊപ്പമുള്ള വിവരണം.
എന്നാൽ, ഈ പ്രചാരണം വ്യാജമാണെന്ന് മാതൃഭൂമി ഫാക്ട് ചെക്ക് ഡെസ്ക് നടത്തിയ പരിശോധനയിൽ കണ്ടെത്തി.
വൈറൽ ചിത്രം ഉപയോഗിച്ച് റിവേഴ്സ് ഇമേജ് സെർച്ച് നടത്തിയപ്പോൾ എക്സിന് പുറമെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രം തുടങ്ങി സമൂഹമാധ്യമങ്ങളിലും ഇതേ ചിത്രം പ്രചരിക്കുന്നതായി കണ്ടു. ഈ സംഭവത്തിൻറേതെന്ന വാദത്തോടെ പ്രചരിക്കുന്ന വീഡിയോയും പരിശോധനയിൽ ലഭിച്ചു. ഇക്കഴിഞ്ഞ ഏപ്രിൽ 24-ന് ജമ്മു കശ്മീരിലെ കിഷ്ത്വാർ പ്രദേശത്ത് സ്ഫോടനശബ്ദം കേട്ടതായുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഈ സംഭവത്തിന് പിന്നാലയാണ് വിമാനം തകർന്നു വീണതായുള്ള അഭ്യൂഹങ്ങൾ ഉയർന്നത്.
എന്നാൽ, ഈ പ്രചാരണങ്ങൾ വ്യാജമാണെന്ന് ഇന്ത്യൻ എയർഫോസിൻ്റെ വക്താവിനെ ഉദ്ധരിച്ച് ദേശീയ വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തിരുന്നു.
ഇത്തരത്തിൽ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനോ സംപ്രേഷണം ചെയ്യുന്നതിനോ മുൻപായി മാധ്യമങ്ങൾ ഔദ്യോഗിക സ്രോതസ്സുകളിൽനിന്ന് വിവരങ്ങൾ സ്ഥിരീകരിക്കണമെന്ന് എയർഫോസ് വക്താവ് അഭ്യർത്ഥിച്ചതായാണ് എഎൻഐ പങ്കുവച്ച പോസ്റ്റിൽ പറയുന്നത്. മാത്രമല്ല, ഈ പ്രചാരണം വ്യാജമാണെന്ന് കേന്ദ്ര സർക്കാറിന്‍റെ പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോയും ഔദ്യോഗിക എക്സ് ഹാൻറിലിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights: Clarifies that the viral image of a plane crash in Kishtwar is false., Confirms that official sources including the IAF spokesperson and PIB have debunked the rumors., Explains that the origin of the rumors stems from unverified reports of explosion sounds on April 24., Highlights the importance of verifying news from official sources before sharing.
Published: 25 Apr 2026, 06:19 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented