ഇന്ത്യയെ 'ഭൂമിയിലെ നരകം' എന്ന് വിശേഷിപ്പിക്കുന്ന കുറിപ്പ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച നടപടിയെ ഇന്ത്യ നിശിതമായി വിമർശിച്ചിരുന്നു. എന്നാൽ, ഒരു മികച്ച രാജ്യമായാണ് ഇന്ത്യയെ കാണുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ അടുത്ത സുഹൃത്താണെന്നും ട്രംപ് അറിയിച്ചതായാണ് ഇന്ത്യയിലെ യുഎസ് എംബസി നടത്തിയ വിശദീകരണം.
ഈ പശ്ചാത്തലത്തിൽ “യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഇന്ത്യൻ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ പരിഹസിച്ചു” എന്ന അവകാശവാദത്തോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങി.
പ്രചരിക്കുന്ന വീഡിയോയിൽ പറയുന്നത്:
“അമേരിക്കൻ ഭരണസംവിധാനം എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് മനസ്സിലാക്കണം, യഥാർത്ഥത്തിൽ അവർക്ക് അധികാരമില്ല.ഡൊണാൾഡ് ട്രംപ് അല്ലെങ്കിൽ വാൻസ് പാകിസ്ഥാനിൽ പോയാലും, അവർ അധികാരമില്ലാത്ത ഭരണാധികാരികൾ ആണ്. അതുകൊണ്ട് പാകിസ്ഥാന് വലിയ നേട്ടമില്ല. ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിനെ അനുസരിക്കാതിരിക്കാൻ ട്രംപിന് കഴിയില്ലെന്ന് ലോകത്തിന് മുഴുവൻ അറിയാം. നെതന്യാഹു ആണ് ആഗോള ക്രമം നിയന്ത്രിക്കുന്നത്…”
അന്വേഷണം
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഇന്ത്യൻ സായുധ സേനകളുടെ സിഡിഎസ്സായ (ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്) ജനറൽ അനിൽ ചൗഹാൻ പരിഹസിച്ചിരുന്നെങ്കിൽ അത് വലിയ വാർത്തയായേനെ. എന്നാൽ അത്തരം റിപ്പാേർട്ടുകളൊന്നുമില്ല. വൈറലായ ദൃശ്യങ്ങളിൽ ദേശീയ മാധ്യമമായ ഇന്ത്യ ടുഡേയുടെ ലോഗോ കാണാം. തുടർന്ന്, ഈ വീഡിയോ വാർത്താ ചാനൽ പങ്കുവച്ചിരുന്നോ എന്ന് പരിശോധിച്ചു. 2026 ഏപ്രിൽ 18-ന് ഇന്ത്യ ടുഡേയുടെ എക്സ് പേജിൽ ജനറൽ അനിൽ ചൗഹാന്‍റെ അഭിമുഖം പോസ്റ്റ് ചെയ്തതായി കണ്ടെത്തി. പ്രചരിക്കുന്ന ദൃശ്യങ്ങളിൽ കാണുന്ന അതേ പശ്ചാത്തലത്തിലുള്ളതാണ് ഈ വീഡിയോ.ഈ ഇൻറർവ്യൂ പൂർണ്ണമായി പരിശോധിച്ചെങ്കിലും പ്രചരിക്കുന്ന വീഡിയോയിൽ ഉള്ളതുപോലെ യുഎസ് പ്രസിഡൻറിനെക്കുറിച്ചുള്ള പരാമർശങ്ങളൊന്നുമില്ല.
ഇന്ത്യൻ സൈന്യവുമായി ബന്ധപ്പെട്ട്, ഭാവി പദ്ധതികളെക്കുറിച്ചും 'ഓപ്പറേഷൻ സിന്ദൂർ'നെ കുറിച്ചുമാണ് ഇതിൽ അദ്ദേഹം സംസാരിച്ചത്. വൈറൽ വീഡിയോയിൽ അനിൽ ചൗഹാൻ ഇംഗ്ലീഷിലാണ് സംസാരിക്കുന്നത്. എന്നാൽ, ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം സംസാരിച്ചത് ഹിന്ദിയിലാണ്. അതുകൊണ്ടുതന്നെ പ്രചരിക്കുന്ന ദൃശ്യങ്ങൾ ഡിജിറ്റലി മാനിപ്പുലേറ്റ് ചെയ്ത് നിർമ്മിച്ചതാണെന്ന നിഗമനത്തിലെത്തി.
ഡൊണാൾഡ് ട്രംപിനെ പരിഹസിച്ച് അനിൽ ചൗഹാൻ പ്രസ്താവന നടത്തിയിട്ടില്ലെന്നും അദ്ദേഹത്തിന്‍റെ പേരിൽ നടക്കുന്ന പ്രചാരണം വ്യാജമാണെന്നും കേന്ദ്ര സർക്കാറിന്‍റെ പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോയും ഔദ്യോഗിക എക്സ് ഹാൻറിലിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
വാസ്തവം
ഈ പ്രചാരണം വ്യാജമാണ്. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാനുമായി ഇന്ത്യ ടുഡെ നടത്തിയ അഭിമുഖ ദൃശ്യങ്ങൾ ഡിജിറ്റലി മാനിപ്പുലേറ്റ് ചെയ്താണ് തെറ്റായി പ്രചരിപ്പിക്കുന്നത്.
Content Highlights: Viral video claiming General Anil Chauhan mocked Donald Trump is fake., The footage was digitally manipulated from a genuine April 2026 India Today interview., In the original interview, General Chauhan discussed Operation Sindoor and future military plans in Hindi, not Trump., The Press Information Bureau (PIB) has officially debunked the claim., No credible reports exist regarding any such statement by the CDS.
Published: 24 Apr 2026, 06:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented