അങ്കമാലി : ഒന്നാം റാങ്കിന്റെ പൊൻതിളക്കമുള്ള സർട്ടിഫിക്കറ്റ് മന്ത്രിയിൽനിന്ന് നേരിട്ട് സ്വീകരിക്കണമെന്നായിരുന്നു തൊടുപുഴ സ്വദേശിനി അജ്മി ബഷീറിന്റെ ആഗ്രഹം.
വെള്ളിയാഴ്ച മഹാരാജാസ് കോളേജിൽ നടന്ന ബിരുദദാന ചടങ്ങ് എസ്.എഫ്.ഐ.യുടെ പ്രതിഷേധത്തെ തുടർന്ന് അലങ്കോലപ്പെട്ടതോടെ ഈ ആഗ്രഹം നടന്നില്ല. എന്നാൽ, ശനിയാഴ്ച അങ്കമാലിയിലെത്തി മന്ത്രിയുടെ പക്കൽ നിന്ന് നേരിട്ട് സർട്ടിഫിക്കറ്റ് വാങ്ങി അജ്മി തന്റെ ആഗ്രഹം സഫലമാക്കി.
എം.എ. ഇസ്‌ലാമിക് ഹിസ്റ്ററിക്ക് ഒന്നാംറാങ്ക് നേടിയ അജ്മി ബഷീർ ശനിയാഴ്ച രാവിലെ ഒൻപതിന് അങ്കമാലി തുറവൂർ സെയ്ന്റ് മേരീസ് എൽ.പി. സ്‌കൂളിലെത്തിയാണ് മന്ത്രി റോജി എം. ജോണിൽ നിന്നും സർട്ടിഫിക്കറ്റ് സ്വീകരിച്ചത്.
സ്‌കൂളിൽ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കാനെത്തിയതായിരുന്നു മന്ത്രി. അജ്മിയെ മന്ത്രി ഷാളണിയിച്ച് ആദരിച്ചു.
മന്ത്രിയിൽനിന്നും സർട്ടിഫിക്കറ്റ് സ്വീകരിക്കാൻ അവസരം നഷ്ടപ്പെട്ട ഒരു പറ്റം കുട്ടികൾ എറണാകുളം ഗസ്റ്റ് ഹൗസിലും മന്ത്രിയെ തേടിയെത്തിയിരുന്നു. എല്ലാവർക്കും മന്ത്രി ആശംസ നേർന്നു.
Published: 01 Nov 2026, 01:49 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented