കൊച്ചി: ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) മഡഗാസ്‌കര്‍, മൗറീഷ്യസ് എന്നീ രാജ്യങ്ങളിലേക്ക് നടത്തിയ ബിസിനസ് ഡെലിഗേഷനില്‍ ഇന്ത്യന്‍ ടൂറിസത്തിന്റെ പ്രതിനിധിയായി ഇത്തവണ തിരഞ്ഞെടുക്കപ്പെട്ടത് ഒരു മലയാളിയാണ്. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന,  മുന്‍നിര ഔട്ട്ബൗണ്ട് ടൂര്‍ കമ്പനിയായ ബെന്നീസ് റോയല്‍ ടൂര്‍സ് മാനേജിങ് ഡയറക്ടര്‍ ബെന്നീസ് പാനികുളങ്ങരയാണ് ഇന്ത്യന്‍ ടൂറിസത്തിന്റെ പ്രതിനിധിയായി ഈ ഡെലിഗേഷനില്‍ പങ്കെടുത്തത്. ട്രാവല്‍ ഇന്‍ഡസ്ട്രിയില്‍ മൂന്ന് ദശാബ്ദക്കാലത്തെ അനുഭവസമ്പത്തുള്ള ബെന്നി ഉള്‍പ്പെടുന്ന സംഘം അഞ്ച് ദിവസം ഈ രാജ്യങ്ങളില്‍ പര്യടനം നടത്തി. ഈ രാജ്യങ്ങളിലേക്കുള്ള ബിസിനസും ടൂറിസവും പ്രോത്സാഹിക്കുന്നതിന്റെ ഭാഗമായി നടന്ന വിവിധ ചര്‍ച്ചകളില്‍ പങ്കെടുത്ത് ഫെബ്രുവരി അഞ്ചിനാണ് ഇന്ത്യയില്‍ തിരിച്ചെത്തിയത്.
 
ഇന്ത്യയില്‍ നിന്നും വിദേശ രാജ്യങ്ങളിലേക്കുള്ള വ്യവസായം, വ്യാപാരം, ടൂറിസം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും നിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് സിഐഐ.

To advertise here,