ഴുകന്മാരുടെ സംരക്ഷണത്തിനൊരുങ്ങി ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍. കഴുകന്മാരുടെ സംരക്ഷണത്തിനും പ്രജനനത്തിനുമുള്ള ലോകത്തെ ആദ്യകേന്ദ്രമാണ് ഗോരഖ്പൂരില്‍ ഒരുങ്ങുക. സംരക്ഷണ കേന്ദ്രം സെപ്റ്റംബര്‍ മൂന്നിന് യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്യും. കഴുകന്മാരെ കുറിച്ച് ബോധവത്കരണം നടത്താനുള്ള അന്താരാഷ്ട്ര ദിനം (International Vulture Awareness Day) കൂടിയാണ് സെപ്റ്റംബര്‍ 3. 

To advertise here,

മഹാരാജ്ഗഞ്ചിലെ ഫരെന്ദയിലാണ് 1.86 കോടി രൂപ ചെലവില്‍ കേന്ദ്രമുമണ്ടാക്കുന്നത്. ബോംബൈ നാച്ചുറല്‍ സൊസൈറ്റിയുമായി സഹകരിച്ചാണ് നിര്‍മാണവും നടത്തിപ്പും. ഇതിന് 15 കൊല്ലത്തെ കരാര്‍ യോഗി സര്‍ക്കാര്‍ ഒപ്പിട്ടുണ്ട്. ഇന്ത്യയില്‍ ഏഴിനം കഴുകന്മാര്‍ വംശനാശ ഭീഷണി നേരിടുന്നുവെന്നാണ് റിപ്പോര്‍ട്ട്.