ബെം​ഗളൂരു: കർണാടകയിൽ പെൺകടുവയും നാല് കടുവക്കുട്ടികളും ചത്തതുമായി ബന്ധപ്പെട്ട കേസിൽ മൂന്നുപേർ അറസ്റ്റിൽ. കടുവയെ കൊല്ലുന്നതിന് പശുവിന്റെ ജഡത്തിൽ കീടനാശിനി പ്രയോ​ഗിച്ച സംഭവത്തിൽ കൊപ്പ ​ഗ്രാമനിവാസികളായ കൊണപ്പ, മദരാജ്, നാ​ഗരാജ് എന്നിവരെ അറസ്റ്റുചെയ്തതായി വനംവകുപ്പ് സ്ഥിരീകരിച്ചു. മലെെ മഹാദേശ്വര വന്യജീവി സങ്കേതത്തിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്. 

To advertise here,

വനംവകുപ്പിന്റെ പതിവ് പട്രോളിങ്ങിനിടെയാണ് ചത്ത പശുവിന്റെ ജഡത്തിനു സമീപം പെൺകടുവയെയും നാല് കടുവക്കുട്ടികളെയും ചത്തതായി കണ്ടെത്തിയത്. കടുവ ഭക്ഷിച്ച പശുവിന്റെ ജഡത്തിൽ കീടനാശിനി പ്രയോ​ഗിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. പ്രതികളിലൊരാളായ കൊണപ്പയുടെ പശുവിനെ തന്നെയാണ് കടുവകളെ പിടികൂടുന്നതിനായി ഉപയോ​ഗിച്ചത്. കന്നുകാലി മേയ്ക്കുന്നവരെ ചോദ്യംചെയ്താണ് അധികൃതർ പ്രതികളിലേക്കെത്തിയത്. 

നാഷണൽ ടെെ​ഗർ കൺസർവേഷൻ അതോറിറ്റി (എൻടിസിഎ) പ്രത്യേക സംഘവുമായി ചേര്‍ന്ന് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. 1972-ലെ വന്യജീവി സംരക്ഷണ നിയമം, 1969-ലെ കർണാടക വന നിയമം എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.