കുമളി: പെരിയാര്‍ കടുവാസാങ്കേതത്തില്‍ നാലുദിവസമായി നടന്നുവന്ന പക്ഷി സര്‍വേ പൂര്‍ത്തിയായി. ആവാസ വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുത്ത 28 സ്ഥലങ്ങളിലാണ് കണക്കെടുപ്പ് നടത്തിയത്.

To advertise here,

കണക്കെടുപ്പില്‍ 228 ഇനങ്ങളെ കണ്ടെത്തി. ഇവയില്‍ വംശനാശഭീഷണിനേരിടുന്ന 16 എണ്ണവും ഉള്‍പ്പെടുന്നു. വന്യജീവി സംരക്ഷണനിയമത്തില്‍ ഷെഡ്യൂള്‍ ഒന്നില്‍വരുന്ന 33 ഇനങ്ങളിലുള്ള പക്ഷികളും, പശ്ചിമഘട്ടത്തില്‍ മാത്രമായി കാണുന്ന 24 ഇനം പക്ഷികളും ഇതില്‍ ഉള്‍പ്പെടുന്നു.

പെരിയാര്‍ കടുവാസങ്കേതത്തില്‍ പുതിയ നാല് ഇനം പക്ഷികളെ കണ്ടെത്തി. ബ്ലൂേത്രാട്ട് (Luscinia svecica), താവ്‌നിപിപ്പിറ്റ് (Anthus campestris), അള്‍ട്രാമറൈന്‍ ഫ്‌ലൈക്യാച്ചര്‍(Ficedula superciliaris), റെഡ് ബ്രസ്റ്റഡ് ഫ്‌ലൈക്യാച്ചര്‍ (Ficedula parva) എന്നിവയെയാണ് കണ്ടെത്തിയത്. ഇവയുടെ ചിത്രം പകര്‍ത്താനായില്ല. ഇതോടെ പെരിയാര്‍ കടുവ സാങ്കേതത്തില്‍ ഇതുവരെ കണ്ടെത്തിയ പക്ഷികളുടെ ഇനം 345 സ്പീഷീസുകളാക്കി പുതുക്കി.

placeholder
birds

സ്റ്റോര്‍ക് ബില്‍ഡ് കിങ് ഫിഷര്‍,ഏഷ്യന്‍ ഫെയറി ബ്ലൂ ബേര്‍ഡ്,ബ്ലാക് ബാസ,ഇന്ത്യന്‍ സ്മിറ്റര്‍ബാബ്ലര്‍,വയനാട് ലാഫിങ് ത്രഷ്‌
 

കേരള കാര്‍ഷിക സര്‍വകലാശാല, സെന്റര്‍ ഫോര്‍ വൈല്‍ഡ്ലൈഫ് സ്റ്റഡീസ് - ബാംഗ്‌ളൂര്‍, കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് സര്‍വകലാശാല, മലബാര്‍ ക്രിസ്ത്യന്‍ കോളേജ് തുടങ്ങിയ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളും സൊസൈറ്റി ഫോര്‍ ഒഡോണേറ്റ് സ്റ്റഡീസ്- തിരുവനന്തപുരം, കോട്ടയം നേച്ചര്‍ സൊസൈറ്റി, മലബാര്‍ അവയര്‍നസ്സ് ആന്‍ഡ് റെസ്‌ക്യു സെന്റര്‍ ഉള്‍പ്പെടെയുള്ള പരിസ്ഥിതി സംഘടനകളില്‍ നിന്നുള്ള പ്രതിനിധികളും, പക്ഷിവിദഗ്ധരും ഉള്‍പ്പടെ 54 പേര്‍ വനംവകുപ്പ് ജീവനക്കാര്‍ക്കൊപ്പം കണക്കെടുപ്പില്‍ പങ്കെടുത്തു.

സര്‍വേക്ക് പെരിയാര്‍ ഈസ്റ്റ്, വെസ്റ്റ് ഡിവിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാര്‍ പെരിയാര്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷനിലെ കണ്‍സര്‍വേഷന്‍ ബയോളജിസ്റ്റ്മാര്‍ എന്നിവര്‍ നേതൃത്വംനല്‍കി.