ജക്കാര്‍ത്ത: വംശനാശഭീഷണി നേരിടുന്ന ജാവന് കാണ്ടാമൃഗത്തിന്റെ കുഞ്ഞിനെ കണ്ടെത്തി. ഇന്‍ഡൊനീഷ്യയിലെ ജാവ ദ്വീപില്‍ സ്ഥിതി ചെയ്യുന്ന ഉദുങ് കുലോം ദേശീയോദ്യാനത്തില്‍ സ്ഥാപിച്ച 126 ക്യാമറ ട്രാപ്പുകളിലൊന്നിലാണ് അമ്മയോടൊപ്പം നടന്നുനീങ്ങുന്ന ജാവന് കാണ്ടാമൃഗ കുഞ്ഞിന്റെ ചിത്രം കിട്ടിയത്.
മൂന്നിനും അഞ്ചിനുമിടയില്‍ പ്രായമാണ് കുഞ്ഞിന് കണക്കാക്കുന്നത്. 1.2 ലക്ഷം വിസ്തൃതിയുള്ള ഹെക്ടര്‍ ഉജുങ് കുലോം ദേശീയോദ്യാനത്തില്‍ 82 ജാവന് കാണ്ടാമൃഗങ്ങളുമുണ്ട്. ജാവന് കാണ്ടാമൃഗങ്ങളുള്ള അവസാനത്തെ ആവാസകേന്ദ്രം കൂടിയാണീ ദേശീയോദ്യാനം.
തെക്കുകിഴക്കന്‍ ഏഷ്യയിൽ ഒരുകാലത്ത് ധാരാളമുണ്ടായിരുന്ന ഇവ വ്യാപകമായി വേട്ടയാടപ്പെട്ടു. ആവാസവ്യവസ്ഥയിലുണ്ടായ കൈയ്യേറ്റങ്ങളും ഇവയുടെ എണ്ണം കുറയാന്‍ കാരണമായി. വംശനാശത്തിന്റെ വക്കിലെത്തിയ ഈ ജീവിവര്‍ഗത്തില്‍ ഇനിയും പ്രതീക്ഷയുണ്ടെന്ന് പരിസ്ഥിതിമന്ത്രാലയം പ്രതികരിച്ചു.
Content Highlights: javan rhino calf spotted in indonesia
Published: 09 Apr 2024, 04:25 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented